ലേ​ബ​ർ കോ​ട​തി​വി​ധി​ക​ളി​ൽ 35 ശ​ത​മാ​ന​വും വേ​ത​ന കേ​സു​ക​ളി​ൽ -മ​ന്ത്രാ​ല​യം

റി​യാ​ദ്: രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന ലേ​ബ​ർ കോ​ട​തി​വി​ധി​ക​ളി​ൽ 35 ശ​ത​മാ​ന​വും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലാ​ണെ​ന്ന് സൗ​ദി നീ​തി മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ലേ​ബ​ർ കോ​ട​തി​ക​ൾ 1.68 ല​ക്ഷം വി​ധി​ന്യാ​യ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​യി മ​ന്ത്രാ​ല​യ​വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

2018 ന​വം​ബ​റി​ൽ ലേ​ബ​ർ കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തി​ൽ 60,000ത്തി​ല​ധി​ക​വും (35 ശ​ത​മാ​നം) വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ വി​ധി​ക​ളാ​ണ്. 2021ൽ ​കോ​ട​തി​ക​ളും തൊ​ഴി​ൽ വ​കു​പ്പു​ക​ളും 63,000ത്തി​ല​ധി​കം വി​ധി​ക​ളും 2022ൽ 20,000 ​വി​ധി​ക​ളും പു​റ​പ്പെ​ടു​വി​ച്ചു.

തൊ​ഴി​ലു​ട​മ​യു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ, ഗാ​ർ​ഹി​ക സേ​വ​ന കേ​സു​ക​ൾ എ​ന്നി​വ കൂ​ടാ​തെ ബോ​ണ​സ്, ന​ഷ്ട​പ​രി​ഹാ​രം, അ​ല​വ​ൻ​സു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച കേ​സു​ക​ളു​മാ​ണ് വേ​ത​നം ക​ഴി​ഞ്ഞാ​ൽ തൊ​ട്ട​ടു​ത്തു നി​ൽ​ക്കു​ന്ന പ​രാ​തി​ക​ൾ. തൊ​ഴി​ൽ ക​രാ​റു​ക​ൾ, വേ​ത​നം, അ​വ​കാ​ശ​ങ്ങ​ൾ, ​​ജോ​ലി​ക്കി​ടെ​യു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ൾ, അ​വ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് ലേ​ബ​ർ കോ​ട​തി​ക​ൾ.

തൊ​ഴി​ലു​ട​മ തൊ​ഴി​ലാ​ളി​യു​ടെ മേ​ൽ അ​ച്ച​ട​ക്ക പി​ഴ ചു​മ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ, തൊ​ഴി​ൽ നി​യ​മ​ത്തി​ന്റെ​യും സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് (ഗോ​സി) നി​യ​മ​ത്തി​ന്റെ​യും പ്ര​യോ​ഗ​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ, തൊ​ഴി​ൽ നി​യ​മ​ത്തി​ൽ അ​നു​ശാ​സി​ക്കു​ന്ന പി​ഴ​ക​ൾ ചു​മ​ത്തു​ന്ന​കേ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.