ജുബൈൽ: കോവിഡ് ബാധിച്ച് ക്വാറൻറീനിൽ ആയിരുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ആന്ധ്രാ ഹൈദരാബാദ് അമ്പീർപട്ട് ആകാശ് നഗർ സ്വദേശി മുഹമ്മദ് ഇസ്മാഇൗൽ നവാബിെൻറ മകൻ മുഹമ്മദ് യൂസുഫ് (57) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് പനി ബാധിച്ച് ചികിത്സ തേടിയിരുന്നു.
കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 15 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ഇതിൽ അൽപം മാനസിക പ്രയാസത്തിലായിരുന്നു.
കൗൺസിലിങും മറ്റു സഹായങ്ങളും കമ്പനി നൽകിയിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. കമ്പനിയധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. അഞ്ചുവർഷമായി ഇതേ കമ്പനിയിൽ ഡ്രൈവർ ആണ്. മാതാവ്: ഖാജാ ബീ. ഭാര്യ: അഫ്‌സർ ബീഗം. തുടർനടപടികൾക്ക് പ്രവാസി സാംസ്‌കാരിക വേദി കോ-ഓഡിനേറ്റർ സലിം ആലപ്പുഴ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.