ജിദ്ദ: കന്യാകുമാരി മുതൽ കൊച്ചി വരെയുള്ള പ്രദേശങ്ങളിൽനിന്ന് ജിദ്ദയിൽ പ്രവാസം നയിക്കുന്നവരുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) വാർഷിക പൊതുയോഗവും കലാസന്ധ്യയും സംഘടിപ്പിച്ചു. നിരവധി ജീവകാരുണ്യ, സാംസ്കാരിക പരിപാടികളാണ് കഴിഞ്ഞ വർഷം ജെ.ടി.എക്ക് നിർവഹിക്കാനായതെന്ന് പ്രസിഡന്റ് അലി തേക്കുതോട്, ജീവകാരുണ്യ വിഭാഗം കൺവീനർ മസൂദ് ബാലരാമപുരം, സാംസ്കാരിക വിഭാഗം കൺവീനർ നൂഹ് ബീമാപള്ളി എന്നിവർ വാർഷിക പൊതുയോഗ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചുകൊണ്ട് പറഞ്ഞു.
ദേശത്തിന്റെ സാംസ്കാരികത്തനിമകളെ ഉൾക്കൊണ്ടും കഴിഞ്ഞ തലമുറയുടെ ത്യാഗപൂർണമായ ജീവിതം മനസ്സിലാക്കാനും ആധുനിക കാലത്തിന്റെ മൂല്യച്ചുതികൾ മനസിലാക്കി മുന്നോട്ടു പോകാൻ കണ്ണും കാതും തുറന്നിരിക്കാനുള്ള ഉദ്യമമാണ് ഇത്തരം കൂട്ടായ്മകൾ നിറവേറ്റുന്നതെന്ന് രക്ഷാധികാരികളായ നസീർ വാവാക്കുഞ്ഞ്, ദിലീപ് താമരക്കുളം എന്നിവർ അഭിപ്രായപ്പെട്ടു. അലിതേക്കുതോട് അധ്യക്ഷത വഹിച്ചു. മാജാസാഹിബ് ഓച്ചിറ ആമുഖ പ്രഭാഷണം നടത്തി. ഖജാൻജി നൗഷാദ് പന്മന സാമ്പത്തിക റിപ്പോർട്ടും മസൂദ് ബാലരാമപുരം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അയ്യൂബ് പന്തളം, സിറാജ് മൊഹിയുദ്ദീൻ , ഖാജാ മുഹിയിദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. ശിഹാബ് താമരക്കുളം ക്രോഡീകരണം നടത്തി. നവാസ് ബീമാപള്ളി സ്വാഗതവും ഖദീജാ ബീഗം നന്ദിയും പറഞ്ഞു. വിമാന കമ്പനികളുടെ ടിക്കറ്റ് ചാർജ് വർധനവ്, തിരുവനന്തപുരം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വർധിച്ച യൂസർ ഫീ എന്നിവക്കെതിരെ ജെ.ടി.എ പ്രമേയം അവതരിപ്പിച്ചു.
കൺവീനർ നൂഹ് ബീമാപള്ളിയുടെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറി. റാഫി ആലുവ, ആഷിർ കൊല്ലം, ജയൻ, അഖില ദാസ്, ഫാത്തിമ, ഷാജി കായംകുളം, അഫ്രാ റാഫി, ഖദീജാ ബീഗം, നൂറ ഫാത്തിമ, ബഷീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജിന്നി, ലിസി വർഗീസ് എന്നിവർ അവതാരകരായിരുന്നു.
രാംകുമാർ, മുജീബ് കന്യാകുമാരി, മാഹീൻ കുളച്ചൽ, സിയാദ് പടുതോട്, നവാസ് ബീമാപള്ളി, നവാസ് റാവുത്തർ ചിറ്റാർ, പോൾ പന്തളം, സബീന റാഫി, ഷാഹിന ആഷിർ, രമ്യ രാംകുമാർ, ഷാനി മാജ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.