സൗദിയിൽ നിന്ന്​ 252 ഇന്ത്യൻ നിയമലംഘകർ കൂടി നാട്ടിലെത്തി

റിയാദ്​: സൗദിയിൽ നിയമലംഘകരായി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 252 ഇന്ത്യാക്കാർ കൂടി നാട്ടിലെത്തി. തൊഴിൽ, വിസാനിയമങ്ങൾ ലംഘനത്തിന്​​ പിടിയിലായി​ റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇവർ വെള്ളിയാഴ്​ച രാവിലെ 10ന്​ സൗദി എയർലൈൻസ്​ വിമാനത്തിൽ ഡൽഹിയിലേക്കാണ്​ പോയത്​. ആറ്​​ മലയാളികളും 21 തമിഴ്​നാട്ടുകാരും 16 തെലങ്കാന ആന്ധ്ര സ്വദേശികളും 21 ബിഹാറികളും 96 ഉത്തർപ്രദേശുകാരും 53 പശ്ചിമ ബംഗാൾ സ്വദേശികളും 11​ രാജസ്ഥാനികളുമാണ്​ നാട്ടിലെത്തിയത്​.

ഇഖാമ പുതുക്കാത്തത്​, ഹുറൂബ്​ കേസ്​, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ്​ ഇവർ പിടിയിലായത്​. ഇതിൽ 64 പേർ ദമ്മാമിൽ നിന്ന്​ റിയാദിലെത്തിച്ചതാണ്. ബാക്കി 188 പേർ റിയാദിൽ നിന്ന്​ പിടിയിലായതാണ്​. അൽഖർജ്​ റോഡിലെ ഇസ്​കാനിലുള്ള​ പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ്​ ഇവരെ പാർപ്പിച്ചിരുന്നത്​. ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരായ രാജേഷ്​ കുമാർ, യൂസുഫ്​ കാക്കഞ്ചേരി, അബ്​ദുൽ സമദ്​, തുഷാർ എന്നിവരാണ്​ നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്​.

കോവിഡ്​ തുടങ്ങിയ ശേഷം​ സൗദിയിൽ നിന്ന്​ നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 3743 ആയി. കോവിഡ്​ പ്രതിസന്ധിക്ക്​ അയവ്​ വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ്​ പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്​. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ്​ ദിനംപ്രതി പിടിയിലാകുന്നത്​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക്​ കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ്​ എത്തിക്കുന്നത്​. തടവുകാരുമായി 13ാമ​െത്ത​ സൗദി എയർലൈൻസ്​ വിമാനമാണ്​ വെള്ളിയാഴ്​ച ഡൽഹിയിലേക്ക്​ പുറപ്പെട്ടത്​.

Tags:    
News Summary - Another 252 Indians returned from saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.