സകാക: സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ സകാകയിൽ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. പെരുംകുളം ചരുവിള പുത്തൻ വീട്ടിൽ അൻസിൽ (42) ആണ് താമസസ്ഥലത്ത് മരിച്ചത്. 10 വർഷമായി സകാകയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന അൻസിൽ രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: ഇല്യാസ് മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സജീന. മക്കൾ: അസീം ഷാ, മുഹമ്മദ് ആഷിർ, അൻസിയ.
മൃതദേഹം സകാകയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ നിസാമിനൊപ്പം റിയാദ് കെ.എം.സി.സി കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് കൊട്ടിയം, അഷറഫ് സകാക, മജീദ്, സൈദലവി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.