ജിദ്ദ: മാർച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ തീരുമാനത്തെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സ്വാഗതം ചെയ്തു. ഇസ്ലാമിക നയതന്ത്രത്തിന്റെയും വിവിധ രാജ്യങ്ങളിലെ തങ്ങളുടെ പ്രതിനിധികളുടെയും അന്താരാഷ്ട്ര, മത സംഘടനകളുടെയും ശ്രമങ്ങളുടെ ഫലമാണ് യു.എൻ അംഗരാജ്യങ്ങൾ ഈ സുപ്രധാന പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുന്നതിന് കാരണമായതെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പറഞ്ഞു. വിദ്വേഷ പ്രസംഗം, വംശീയത, അസഹിഷ്ണുത, തീവ്രവാദം എന്നിവക്കെതിരെ നാഴികക്കല്ലാണ് തീരുമാനം. മതങ്ങളുടെയും സംസ്കാരങ്ങളുടെയും അനുയായികൾ തമ്മിലുള്ള സംവാദ സംരംഭങ്ങളെ പിന്തുണക്കുന്നതിന് സഹായകമാവും. എല്ലാ മനുഷ്യസമൂഹങ്ങൾക്കും കൂടുതൽ സുരക്ഷിതത്വവും സ്ഥിരതയും സമൃദ്ധിയും നൽകുമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.