തബൂക്ക്: സൗദിയുടെ വടക്കന്‍ അതിര്‍ത്തി നഗരമായ തബൂക്കിനടുത്ത് ശിലായുഗത്തിലെ പൗരാണിക വസ്തുക്കള്‍ കണ്ടെത്തിയതായി സൗദി ടൂറിസം, പുരാവസ്തു അതോറിറ്റി വ്യക്തമാക്കി. ഫ്രാന്‍സ്, ജപ്പാന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പുരാവസ്തു വകുപ്പുമായി സഹകരിച്ച് സൗദി ടൂറിസം അതോറിറ്റി നടത്തിയ ഖനനത്തിലാണ് ക്രിസ്തുവിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വസ്തുക്കളും നഗരങ്ങളും കണ്ടെത്താനായത്. തബൂക്കിെൻറ വടക്കുകിഴക്ക് 280 കി.മീറ്റര്‍ അകലത്തിലുള്ള കല്‍വ നഗരത്തിനടുത്ത് പുരാവസ്തുക്കളും കൊത്തുപണികളും കണ്ടെത്താനായിട്ടുണ്ട്. പൗരാണിക കാലം മുതല്‍ കച്ചവട സംഘം സഞ്ചരിച്ചിരുന്ന അന്താരാഷ്ട്ര പാതയാണ് തബൂക്ക്, ജോർഡൻ അതിര്‍ത്തിയെന്നാണ് ഖനന വിഭാഗം മനസ്സിലാക്കുന്നത്.
തബൂക്കിനും അല്‍ജൗഫിനുമിടക്കുള്ള കിലോമീറ്റര്‍ കണക്കിന് നീണ്ടുകിടക്കുന്ന പൗരാണിക നഗരങ്ങള്‍ മണ്ണിനടിയിലുണ്ടെന്നാണ് ഖനന വിഭാഗം കരുതുന്നത്. കൂടുതല്‍ പുരാവസ്തുക്കള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഖനനം തുടരുകയാണ്. ശിലായുഗം മുതല്‍ ഇസ്ലാമിക കാലം വരെയുള്ള പുരാവസ്തുക്കള്‍ ഈ പ്രദേശത്തുണ്ട്. 30ലധികം പുരാവസ്തു ശേഖരങ്ങള്‍ ജപ്പാന്‍ സംഘത്തിന് ഇവിടെ കണ്ടെത്താനായിട്ടുണ്ട്. പോളണ്ട് സംഘം കണ്ടെത്തിയ ചില പുരാവസ്തുക്കള്‍ ക്രിസ്തുവിന് നാല് നൂറ്റാണ്ട് മുമ്പുള്ളതാണെന്ന് കരുതപ്പെടുന്നു. ഇവിടെ ജനനിബിഢമായിരുന്നുവെന്ന് പ്രദേശത്ത് കാണുന്ന പൗരാണിക ശവകുടീരങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും സംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.