ദമ്മാം: സൗദി അേറബ്യയിലേക്കും തിരിച്ചും അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിച്ചെങ്കിലും ഇന്ത്യ അതിൽ ഉൾപ്പെടാതെപോയതോടെ പ്രതീക്ഷ നഷ്ടപ്പെട്ട പ്രവാസികൾക്ക് പ്രതീക്ഷ പകർന്ന് നദീറ ദമ്മാമിൽ തിരിച്ചെത്തി. ദുബൈയിലെ 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞാൽ സൗദിയിൽ എത്താമെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതിന് പുറപ്പെട്ടവർ ദുബൈയിൽ കുടുങ്ങിക്കിടക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നത്. നിരവധി അറബ് വംശജർ ഈ രീതിയിൽ സൗദിയിലേക്ക് വരുന്നുണ്ടെങ്കിലും മലയാളികൾ അധികം എത്തിത്തുടങ്ങിരുന്നില്ല. ഇത്തരം ആശങ്കകൾക്കുള്ള മറുപടി കൂടിയാണ് നദീറയുടെ യാത്ര. ദമ്മാമിൽ ജോലിചെയ്യുന്ന എറണാകുളം സ്വദേശി അബൂബക്കർ സിദ്ദീഖിെൻറ ഭാര്യ നദീറ അബൂബക്കർ 32 വർഷമായി സൗദിയിലാണ്. ഇൗ വർഷം ഫെബ്രുവരി 15ന് കാനഡയിൽനിന്ന് നാട്ടിലെത്തുന്ന മകളോടൊപ്പം സമയം ചെലവഴിക്കാൻ നദീറ നാട്ടിൽ പോവുകയായിരുന്നു. അതിനിടയിൽ കോവിഡ് പ്രതിസന്ധിയിൽ യാത്ര മുടങ്ങുമെന്നായപ്പോൾ വിമാനസർവിസ് നിർത്തലാക്കുമെന്ന് സൗദി പ്രഖ്യാപിച്ച അവസാന ദിവസം പെട്ടെന്ന് ടിക്കറ്റെടുത്ത് നദീറ തിരിച്ചുവരാൻ തയാറായി.
ബോർഡിങ് പാസ് നേടി നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനം കാത്തിരിക്കുന്നതിനിടയിലാണ് സൗദിയിൽ ഇറങ്ങാൻ അനുമതി ലഭിച്ചേക്കില്ല എന്ന ആശങ്കയിൽ യാത്ര മുടങ്ങിയത്. തുടർന്ന് തിരികെ വരാനുള്ള ശ്രമങ്ങൾ അനന്തമായി നീണ്ടുപോയി. ഓരോ വാർത്തയുടെയും അടിസ്ഥാനത്തിൽ പലപ്പോഴായി നാലിലധികം ടിക്കറ്റെടുത്തു. എന്നിട്ടും യാത്ര മാത്രം നടന്നില്ല. ഒടുവിൽ സൗദി അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കുന്നു എന്ന ഏറ്റവും സന്തോഷമുള്ള വാർത്ത എത്തിയപ്പോഴും അതിൽ ഇന്ത്യ ഉൾപ്പെട്ടില്ല എന്നത് നിരാശ പടർത്തി. വിമാനസർവിസുകളുള്ള രാജ്യത്ത് 14 ദിവസം താമസിച്ചെത്തിയാൽ സൗദി സ്വീകരിക്കുമെന്ന ഇളവാണ് ഈ നിരാശ മറികടക്കാൻ പ്രേരകമായത്. അപ്പോഴും ആശങ്കകൾ ഉണ്ടായിരുന്നു. ദുബൈയിലുള്ള മൂത്ത സഹോദരി നസീമ എല്ലാ ൈധര്യവും നൽകിയതോടെ അതൊന്ന് പരീക്ഷിക്കാൻ തയാറാവുകയായിരുന്നു.
ഒരുമാസത്തെ സന്ദർശക വിസ എടുത്ത് ദുബൈയിലെത്തി. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് റിസൽട്ടുമായാണ് യാത്ര നടത്തിയത്. ദുബൈയിലെ എയർപോർട്ടിലും ടെസ്റ്റിന് വിധേയയായി. 14 ദിവസം ക്വാറൻറീനിൽ കഴിയാൻ നിർദേശിക്കപ്പെടുകയും ചെയ്തു. 12 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും സ്രവ പരിശോധനക്ക് വിധേയയായി റിസൽട്ട് നേടി. 15ാം ദിവസം നേരെ സൗദിയിലേക്ക് പറക്കുകയായിരുന്നു.
വിമാനത്തിൽനിന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊള്ളാമെന്ന സമ്മതപത്രം പൂരിപ്പിച്ച് ഒപ്പിട്ട് ൈകയിൽ സൂക്ഷിച്ചു. ദമ്മാം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ടെസ്റ്റ് റിസൽട്ടും സമ്മത പത്രവും മാത്രമേ ചോദിച്ചുള്ളു. എട്ടു മണിക്കൂറിനകം തത്മൻ, തവക്കൽന ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടു. മറ്റു ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ദുബൈ വഴി വരുന്നവരെ സൗദി സ്വീകരിക്കില്ലെന്ന അഭ്യൂഹം വ്യാജമാണന്നും അനുഭവത്തിലൂടെ തിരിച്ചറിഞ്ഞെന്നും നദീറ പറഞ്ഞു. ഇഖാമയുടെ കാലാവധി കഴിയുന്നതിന് ഒരു ദിവസം മുമ്പ് സൗദിയിൽ തിരിച്ചെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് നദീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.