ജിദ്ദ: 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് വാണിയമ്പലം ശാന്തിനഗർ സ്വദേശിയും ജിദ്ദയിലെ സാമൂഹിക പ്രവർത്തകനുമായ എ.പി. അബ്ദു മടങ്ങുന്നു. അത്വിയ സ്റ്റീൽ, സൗദി ഇൻവെസ്റ്റ്മെൻറ് ബാങ്ക്, അലി മർബഈ ഹോൾഡിങ് കമ്പനി എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു.
നേരത്തേ റിയാദ് കിങ് സുഊദ് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം പൂർത്തിയാക്കിയായിരുന്നു സൗദിയിൽ ജോലിക്കായി എത്തിയത്. ഭൗതിക പരിജ്ഞാനത്തോടൊപ്പം ഇസ്ലാമിക വിഷയങ്ങളിലുള്ള വിജ്ഞാനത്തെ പൊതുസമൂഹത്തിനായി അദ്ദേഹം അർപ്പിച്ചിരുന്നു. ജിദ്ദയിൽ മലയാളി കുട്ടികൾ പഠിക്കുന്ന ഇസ്ലാമിക സ്ഥാപനത്തിൽ വളരെക്കാലം അധ്യാപകനായി സേവനമനുഷ്ഠിക്കുക വഴി നിരവധി പുതുതലമുറക്ക് വഴിവെളിച്ചമായി വർത്തിക്കുവാൻ സാധിച്ചുവെന്നതിലും ചാരിതാർഥ്യനാണദ്ദേഹം.
തനിമ ജിദ്ദ നോർത്ത് റുവൈസ് ഏരിയ ഓർഗനൈസർ സ്ഥാനം വഹിച്ചുകൊണ്ടിരിക്കെയാണ് എ.പി. അബ്ദുവിെൻറ മടക്കം. നിരവധി സുഹൃദ്വലയമുള്ള അദ്ദേഹവുമായി 0564230545 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.