ഹ​ജ്ജ്​: എ​ല്ലാ വി​വ​ര​ങ്ങ​ളു​മാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക്​ ​  ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​െൻറ ‘ആ​പ്’

ജി​ദ്ദ:  ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭ്യ​മാ​വു​ന്ന ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​​െൻറ ആ​പ്ലി​ക്കേ​ഷ​ൻ വ​ൻ വി​ജ​യം. ഹാ​ജി​മാ​രെ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും ഇൗ ​ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​ത്തി​ലാ​ണ്​ ഇ​ത്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്. വേ​ഗ​ത്തി​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. 

 ‘ഇ​ന്ത്യ​ൻ ഹാ​ജി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം’ എ​ന്ന പേ​രി​ലു​ള്ള ആ​പ് ആ​ൻ​ഡ്രോ​യി​ഡി​ലും ഐ.​ഒ.​എ​സി​ലും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. സം​സ്ഥാ​ന കോ​ഡും അ​ഞ്ച​ക്ക ക​വ​ർ ന​മ്പ​റോ പാ​സ്പോ​ർ​ട്ട്​ ന​മ്പ​റോ ന​ൽ​കി​യാ​ൽ ഹ​ജ്ജ് മി​ഷ​ൻ വ​ഴി​യോ സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്​ വ​ഴി​യോ ഇ​ന്ത്യ​യി​ൽ​നി​ന്ന്​  ഹ​ജ്ജി​നെ​ത്തി​യ ഓ​രോ ഹാ​ജി​യു​ടെ​യും മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും  പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.  ഹാ​ജി​യു​ടെ  പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ, മ​ക്ക മ​ദീ​ന ബി​ൽ​ഡി​ങ്​ ന​മ്പ​ർ, സ്ഥ​ല​വി​വ​രം, റൂം ​ന​മ്പ​ർ, ബ്രാ​ഞ്ച്, മൊ​ബൈ​ൽ ന​മ്പ​ർ, ഹാ​ജി​യോ​ടൊ​പ്പം എ​ത്തി​യ സ​ർ​ക്കാ​ർ വ​ള​ൻ​റി​യ​റു​ടെ  ന​മ്പ​ർ, ഹാ​ജി​മാ​രു​ടെ വി​മാ​ന​വി​വ​ര​ങ്ങ​ൾ, ഒ​പ്പ​മു​ള്ള ഹാ​ജി​മാ​രു​ടെ പേ​രും ന​മ്പ​റും എ​ന്നി​വ  അ​റി​യാം.  

സ്വ​കാ​ര്യ  ഗ്രൂ​പ്പി​ൽ വ​ന്ന​തും ഹ​ജ്ജ് മി​ഷ​ൻ വ​ഴി വ​ന്ന​തും പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ്  ആ​പ്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ​ക്ക്​ അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ആ​പ്പി​ൽ ഉ​ണ്ട്.  ഇ​വ കൂ​ടാ​തെ അ​ടു​ത്തു​ള്ള ഹോ​സ്പി​റ്റ​ൽ, ഫാ​ർ​മ​സി, പ​ള്ളി, റ​സ്​​റ്റാ​റ​ൻ​റ്, ഷോ​പ്പി​ങ് മാ​ൾ എ​ന്നി​വ​യും അ​റി​യാ​ൻ  ഹാ​ജി​മാ​രെ സ​ഹാ​യി​ക്കു​ന്ന ഓ​പ്ഷ​ൻ  അ​ട​ങ്ങി​യ​താ​ണ് ആ​പ്.  വ​ഴി​യ​റി​യാ​തെ അ​ല​യു​ന്ന ഹാ​ജി​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും അ​വ​ർ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ക​ള​ഞ്ഞു​പോ​കു​ന്ന ല​ഗേ​ജു​ക​ൾ തി​രി​ച്ചെ​ത്തി​ക്കാ​നും  സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ർ​ക്ക്​  ആ​പ്  സ​ഹാ​യ​ക​മാ​ണ്. നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും ഇ​ത്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞു​വെ​ക്കാം.

Tags:    
News Summary - App for Haj Pilgrimate - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.