സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​നും ഇ​റാ​ഖ് പ്ര​തി​രോ​ധ​മ​ന്ത്രി സാ​ബി​ത്​

അ​ൽ അ​ബ്ബാ​സി​യും സൈ​നി​ക സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

സൗ​ദി-​ഇ​റാ​ഖ് സൈ​നി​ക സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു

​റി​യാ​ദ്​: സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​നും ഇ​റാ​ഖ് പ്ര​തി​രോ​ധ​മ​ന്ത്രി സാ​ബി​ത്​ അ​ൽ അ​ബ്ബാ​സി​യും സൈ​നി​ക മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ അ​വ ശ​ക്തി​പ്പെ​ടു​ത്താ​നും വി​ക​സി​പ്പി​ക്കാ​നു​മു​ള്ള വ​ഴി​ക​ളും അ​വ​ലോ​ക​നം ചെ​യ്തു.

സു​ര​ക്ഷ​യും സ്ഥി​ര​ത​യും പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള മ​റ്റ്​ വി​ഷ​യ​ങ്ങ​ളും മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളും ​ആ​ക്ര​മ​ണ​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും കു​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും സൗ​ദി ​പ്ര​തി​രോ​ധ മ​ന്ത്രി ഇ​റാ​ഖ്​ പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. 

Tags:    
News Summary - Saudi-Iraq military cooperation agreement signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.