ജിദ്ദ: ആഭ്യന്തര വിമാന സർവിസുകൾക്കായുള്ള ബോർഡിങ് പാസുകൾ 'തവക്കൽനാ' ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസുമായി ഇലക്ട്രോണിക് സംവിധാനത്തിൽ ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി.
ബോർഡിങ് പാസിനെ തവക്കൽനാ ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസുമായി ബന്ധിപ്പിക്കുമെന്ന് അടുത്തിടെ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി, സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇൻറലിജൻസ്, ആരോഗ്യമന്ത്രാലയം, ദേശീയ വിമാന കമ്പനികൾ, ഇൽമ് കമ്പനി എന്നിവയുെട സഹകരണത്തോടെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇങ്ങനെയൊരു സംരംഭം നടപ്പാക്കിയിരിക്കുന്നത്. എല്ലാ ദേശീയ വിമാന കമ്പനികളെയും ഇലക്ട്രോണിക് സംവിധാനത്തിൽ ബന്ധിപ്പിക്കൽ പൂർത്തിയായിട്ടുണ്ട്.
തവക്കൽന ആപ്ലിക്കേഷനിൽ 'കുത്തിവെപ്പെടുത്തയാൾ', 'ഒന്നാം ഡോസ് കുത്തിവെപ്പെടുത്തയാൾ', 'രോഗമുക്തിനേടിയയാൾ', 'രോഗം സ്ഥിരീകരിക്കാത്തയാൾ' എന്നീ സ്റ്റാറ്റസുകൾ കാണിക്കുന്നവർക്കാണ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബോർഡിങ് പാസുകൾ നൽകുക. സാേങ്കതിക കഴിവുകൾ ഉപയോഗപ്പെടുത്തി യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി അതോറിറ്റിയുടെ പിന്തുണയോടെ നടപ്പാക്കിയ സംഭരങ്ങളിലൊന്നാണ് ഇത്.
എല്ലാ വിമാന കമ്പനികളെയും പുതിയ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ ആരോഗ്യകരവും സുരക്ഷിതവുമായ യാത്ര ഒരുക്കുകയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.