റിയാദ്: തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാർഥം യുവരശ്മി ഗ്രന്ഥശാല ഏർപ്പെടുത്തിയ കഥാപുരസ്കാരം റിയാദിൽ പ്രവാസിയായ എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന് സമ്മാനിച്ചു. അടൂർ തെങ്ങമത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ഗ്രന്ഥശാല വൈസ് പ്രസിഡൻറ് എ.പി. ജയനാണ് 10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം കൈമാറിയത്.
പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ജോസഫ് അതിരുങ്കലിന്റെ കഥകൾ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. നോവലിന് ലിപിൻ രാജ് (മാർഗരീറ്റ), കവിതക്ക് ഇടക്കുളങ്ങര ഗോപൻ (പയ്യെ) എന്നിവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് പി. ശിവൻ കുട്ടി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കവിയും നോവലിസ്റ്റുമായ തെങ്ങമം ഗോപകുമാർ ചെയർമാനും പി. ശിവൻകുട്ടി, സി. ഗോപിനാഥൻ, ഷീബ ലാലി എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.