റിയാദ്: ദുബൈയിൽ നടന്ന ‘പ്രൗഡ് ടു ബി ആൻ ഇന്ത്യൻ’ എന്ന ഇൻറർസ്കൂൾ മത്സരപരീക്ഷയിൽ പങ്കെടുത്ത് വിജയികളായ റിയാദ് മോഡേൺ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ശാഹിൻ, മുഹമ്മദ് നൗഫൽ എന്നീ വിദ്യാർഥികളെ അധ്യാപകരും മാനേജ്മെൻറും അഭിനന്ദിച്ചു.
സൗദിയിൽ നിന്ന് പങ്കെടുത്ത ഏക സ്കൂൾ എന്ന നിലയിലും നൂറുകണക്കിന് കുട്ടികളിൽനിന്ന് സ്വായത്തമാക്കിയ വിജയമെന്ന നിലയിലും ഈ നേട്ടം ഏറെ അഭിമാനകരമാണെന്ന് പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനും മറ്റ് കാഴ്ചകൾ കാണുവാനുമായി വിജയികളായ മുഹമ്മദ് ശാഹിനും മുഹമ്മദ് നൗഫലും അടുത്ത ദിവസം തന്നെ ഡൽഹിയിലേക്ക് തിരിക്കുമെന്ന് അധ്യാപകനായ ജാബിർ പറഞ്ഞു. രണ്ട് മാസക്കാലം നീണ്ട പരിശ്രമവും പരിശീലനവുമാണ് ഈ വിജയത്തിന് തങ്ങളെ അർഹരാക്കിയതെന്ന് വിജയികളായ വിദ്യാർഥികൾ പറഞ്ഞു.
തിരുവനന്തപുരം സ്വദേശികളായ നവാസ് ഹുസൈൻ, ഷെറീന ശംസുദ്ദീൻ എന്നിവരുടെ മകനും എട്ടാം ഗ്രേഡ് വിദ്യാർഥിയുമാണ് മുഹമ്മദ് നൗഫൽ. അതേ ഗ്രേഡിൽ പഠിക്കുന്ന മുഹമ്മദ് ശാഹിൻ തമിഴ്നാട് സ്വദേശിയും മുഹമ്മദ് ഇല്യാസ്-നിർഫാന ഫർവീൻ ദമ്പതികളുടെ മകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.