റിയാദ്: വേൾഡ് എക്സ്പോ 2030ന് റിയാദിനെ തിരഞ്ഞെടുത്തതോടെ വിവിധ രാജ്യങ്ങളിൽനിന്ന് അഭിനന്ദന പ്രവാഹം. രാജ്യത്തലവന്മാരും മന്ത്രിമാരും ഗവർണർമാരും വിവിധ വകുപ്പ്, അതോറിറ്റി മേധാവികളും അംബാസഡർമാരും സൗദി ഭരണാധികാരി സൽമാൻ രാജാവിന് അഭിനന്ദനങ്ങൾ നേർന്നു.
ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, കിരീടാവകാശി ശൈഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽസബാഹ്, ഒമാൻ വിദേശകാര്യ മന്ത്രി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി, റിയാദിലെ യു.എസ് അംബാസഡർ മൈക്കിൾ റാറ്റ്നി, സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വെയ്ച്ചിഗെ എന്നിവർ അഭിനന്ദന സന്ദേശം അയച്ചവരിലുൾപ്പെടും.
എക്സ്പോ 181 ദിവസം
റിയാദ്: 2030ൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് എക്സ്പോ 181 ദിവസം നീളും. ഒക്ടോബർ ആദ്യം മുതൽ 2031 മാർച്ച് അവസാനം വരെയാണ് എക്സ്പോ. നിലവിൽ നിർമാണ, വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വേദിയൊരുക്കുക. 226 പവിലിയനുകൾ പ്രദർശനത്തിൽപങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.