ജിദ്ദ: സൗദിയിൽ നടക്കുന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗങ്ങളിൽ പങ്കെടുക്കുന്ന അറബ് രാജ്യങ്ങളിലെ ധനമന്ത്രിമാരും സാമ്പത്തിക പ്രതിനിധി സംഘങ്ങളും ജിദ്ദ ഗവർണറേറ്റിലെ ചരിത്രപ്രധാന പ്രദേശങ്ങൾ സന്ദർശിച്ചു. പ്രദേശത്തെ കെട്ടിടങ്ങളുടെ വിശിഷ്ടമായ വാസ്തുവിദ്യ പൈതൃകം, അവയെ അലങ്കരിക്കുന്ന ചങ്ങലകൾ, പഴയ ചന്തകൾ, ചരിത്രപരമായ മസ്ജിദുകൾ എന്നിവയെക്കുറിച്ച് സംഘം സന്ദർശനത്തിൽ മനസ്സിലാക്കി. ബിസിനസ്, സാംസ്കാരിക പദ്ധതികൾക്ക് ആകർഷകമായ കേന്ദ്രമായ ജിദ്ദയുടെ ചരിത്രപ്രദേശങ്ങളെ പുനർവികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് വാർഷിക യോഗങ്ങളിൽ പങ്കെടുക്കുന്ന മന്ത്രിമാർക്കും പ്രതിനിധിസംഘങ്ങൾക്കും പ്രദേശത്തെ ഗൈഡുകൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.