കി​ങ്​ സ​ൽ​മാ​ൻ ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി ഫോ​ർ അ​റ​ബി​ക്

ലാം​ഗ്വേ​ജ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ സാ​ലി​ഹ് അ​ൽ വാ​ഷ്‌​മി ന്യൂ​ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യ​ൻ പ​ണ്ഡി​ത​ന്മാ​രോ​ട്

സം​സാ​രി​ക്കു​ന്നു

അ​റ​ബി​ഭാ​ഷാ പ്രോ​ത്സാ​ഹ​നം; ഇ​ന്ത്യ​യു​ടെ പ​ങ്ക് മ​ഹ​ത്ത​രം -സൗ​ദി

യാം​ബു: അ​റ​ബി ഭാ​ഷ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ കി​ങ്​ സ​ൽ​മാ​ൻ ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി ഫോ​ർ അ​റ​ബി​ക് ലാം​ഗ്വേ​ജ് (കെ.​എ​സ്.​ജി.​എ.​എ.​എ​ൽ).

അ​റ​ബി​ഭാ​ഷ മാ​സാ​ച​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും അ​റ​ബി​ക് കോ​ഴ്‌​സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ശി​ൽ​പ​ശാ​ല​ക​ളും മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​താ​യും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ പ​ണ്ഡി​ത​ന്മാ​ർ​ക്കും പ​ഠി​താ​ക്ക​ൾ​ക്കു​മാ​യി നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ നേ​ര​ത്തേ ന​ട​ത്തി​യി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഇ​ന്ത്യ​യി​ൽ ഇ​ത​ര ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​ർ​ക്കാ​യി അ​റ​ബി ഭാ​ഷാ​പ​ഠ​നം വി​ക​സി​പ്പി​ക്കു​ക​യും മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ വ​ഴി​യും വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​റ​ബി ഭാ​ഷാ​പ​ഠ​ന​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​റ​ബി ഭാ​ഷ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ ഒ​രു പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്നും വി​ശാ​ല​വും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ സാം​സ്കാ​രി​ക ഭൂ​പ്ര​കൃ​തി​യി​ൽ പ​ഠി​ക്കാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന താ​ൽപ​ര്യം ഏ​റെ പ്രോ​ത്സാ​ഹ​നാ​ർ​ഹ​മാ​ണെ​ന്നും അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ സാ​ലി​ഹ് അ​ൽ വാ​ഷ്‌​മി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ബ​ഹു​ഭാ​ഷാ ഭൂ​പ്ര​കൃ​തി ഉ​ണ്ടാ​യി​രു​ന്നി​ട്ടും വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാം​സ്കാ​രി​ക വി​നി​മ​യ​ങ്ങ​ളും വ​ഴി അ​റ​ബി പ​ഠി​ക്കാ​നു​ള്ള താ​ൽ​പ​ര്യം കൂ​ടി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​യി​ൽ അ​ക്കാ​ദ​മി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ സൗ​ദി ഭാ​ഷാ​വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും അ​റ​ബി​ക് ഭാ​ഷാ അ​ധ്യാ​പ​ന പാ​ഠ്യ​പ​ദ്ധ​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മ​ത്സ​ര​ങ്ങ​ളും ശി​ൽ​പ​ശാ​ല​ക​ളും ഏ​റ്റ​വും പു​തി​യ അ​ധ്യാ​പ​ന രീ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സൗ​ദി ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ൽ​പ്പെ​ട്ട ‘ഹ്യൂ​മ​ൻ കാ​പ്പ​ബി​ലി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ്​ പ്രോ​ഗ്രാ’​മി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

അ​ന്യ​ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​രെ അ​റ​ബി​ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക, പ​രി​ശീ​ല​ക​രു​ടെ അ​ധ്യാ​പ​ന ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, ഭാ​ഷാ​പ​ര​മാ​യ ക​ഴി​വു​ക​ളു​ള്ള വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ശാ​സ്ത്രീ​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ൽ എ​ന്നി​വ​യും കി​ങ്​ സ​ൽ​മാ​ൻ ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി ഫോ​ർ അ​റ​ബി​ക് ലാം​ഗ്വേ​ജ് ല​ക്ഷ്യം വെ​ക്കു​ന്നു.

Tags:    
News Summary - Arabic language promotion- India's role is great - Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.