മക്ക: അറഫ സംഗമത്തിനിടയിൽ കൊടും ചൂടിൽ നിന്ന് തീർഥാടകർക്ക് ആശ്വാസമേകി ആര്യവേപ്പ് മരങ്ങളും. പ്രവിശാലമായ അറഫ മൈതാനത്ത് പന്തലിച്ചു നിൽക്കുന്ന ആര്യവേപ്പ് മരങ്ങളെ ഹജ്ജിനെത്തിയവർക്ക് മറക്കാനാകില്ല. സുഡാൻ പ്രഡിഡൻറായിരുന്ന ജഅ്ഫർ നുമൈരി ഏകദേശം 35 വർഷങ്ങൾക്ക് മുമ്പാണ് 1000 ത്തോളം ആര്യവേപ്പ് ചെടികൾ അറഫ മൈതാനത്ത് നട്ടു പിടിപ്പിക്കാൻ നൽകിയത്. മികച്ച പരിഗണനേയാടെ പുണ്യഭൂമിയിൽ സൗദി ഗവൺമെൻറ് അത് നട്ടു വളർത്തി വലുതാക്കി. തുടക്കത്തിൽ ജബലുറഹ്മ, മസ്ജിദുന്നമിറ എന്നിവക്കടുത്ത് മാത്രമായിരുന്നു ആര്യവേപ്പ് മരങ്ങൾ . ഇന്നിപ്പോൾ അറഫയുടെ മുഴുവൻ ഭാഗങ്ങളിലും മരങ്ങൾ നിറഞ്ഞിരിക്കുന്നു. ഏകദേശം അഞ്ച് ലക്ഷത്തോളം ആര്യവേപ്പ് മരങ്ങൾ അറഫയിലുണ്ടെന്നാണ് കണക്ക്. സൂര്യാസ്തമനം വരെയുള്ള അറഫയിലെ നിർത്തത്തിനിടയിൽ ലക്ഷക്കണക്കിന് തീർഥാടകർക്കാണ് ഇൗ വേപ്പ് മരങ്ങൾ തണലേകുന്നത്. സൂര്യാഘാതത്തിൽ നിന്ന് സംരക്ഷണവും ഇതു നൽകുന്നു. പൊടിശല്യവും ഇൗ മരം തടയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.