ഇ​ത്ത​വ​ണ അ​റ​ഫ പ്ര​ഭാ​ഷ​ണം ലോ​ക​ത്തെ 50 ഭാ​ഷ​ക​ളി​ൽ കേ​ൾ​ക്കാം

മ​ക്ക: ശ​നി​യാ​ഴ്​​ച അ​റ​ഫ സം​ഗ​മ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്ന പ്ര​ഭാ​ഷ​ണം 50 ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യു​മെ​ന്ന്​ ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് അ​റി​യി​ച്ചു.

മ​നു​ഷ്യ സാ​ഹോ​ദ​ര്യം, നീ​തി എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ അ​ടി​ത്ത​റ അ​റ​ഫ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ അ​ത്​ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശ​മാ​കും. ലോ​ക​ത്തി​ന്റെ ധാ​ർ​മി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്​ അ​ത് ആ​വ​ശ്യ​മാ​ണ്. സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​ന്റെ​യും അ​നു​ര​ഞ്ജ​ന​ത്തി​​ന്റെ​യും അ​ടി​ത്ത​റ​യി​ലേ​ക്കു​ള്ള ഉ​ൾ​ക്കാ​ഴ്ച​യാ​ണ് അ​റ​ഫ​യു​ടെ പ്ര​ഭാ​ഷ​ണം. എ​ല്ലാ മ​നു​ഷ്യ​രാ​ശി​ക്കും ഇ​ട​യി​ൽ സം​ഭാ​ഷ​ണം, സ്നേ​ഹം, സാ​ഹോ​ദ​ര്യം, സ​ഹ​ക​ര​ണം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ലോ​ക​ത്തി​ന്​ മി​ത​ത്വ​ത്തി​​ന്റെ സ​ന്ദേ​ശം ന​ൽ​കു​ന്ന ലോ​ക​ത്തി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ഒ​ന്നാ​ണ്​ അ​റ​ഫാ ദി​ന​ത്തി​ലെ പ്ര​ഭാ​ഷ​ണം പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​നു​ള്ള ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ വി​വ​ർ​ത്ത​ന പ​ദ്ധ​തി​യെ​ന്നും അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു.

2019ൽ ​സ​ൽ​മാ​ൻ രാ​ജാ​വി​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ അ​റ​ഫ പ്ര​ഭാ​ഷ​ണം വി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ അ​ഞ്ച് ഭാ​ഷ​ക​ളി​ലേ​ക്കാ​ണ്​ വി​വ​ർ​ത്ത​നം ചെ​യ്​​ത​ത്​. റെ​ക്കോ​ഡ് സ​മ​യ​ത്തി​നു​ള്ളി​ൽ അ​ത് 50 ഭാ​ഷ​ക​ളി​ൽ വ​രെ എ​ത്തി. സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും മി​ത​ത്വ​ത്തി​െൻറ​യും സ​ന്ദേ​ശം വ​ഹി​ച്ചു​കൊ​ണ്ട് അ​ത്​ ഇ​രു​ഹ​റ​മു​ക​ളു​ടെ മ​ത​പ​ര​മാ​യ സ​ന്ദേ​ശം ലോ​ക​മെ​മ്പാ​ടു​മെ​ത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.