അറഫ: ദേശാന്തരങ്ങൾ കടന്നുവന്നവർ ഒരേ വികാരത്തോടെ, ഒരേ വേഷത്തോടെ, ഒരേ മന്ത്രമുരുവിട്ട് ഒന്നായപ്പോൾ അറഫ സമഭാവനയുടെ താഴ്വാരമായി. അല്ലാഹുവിെൻറ വിളിക്കുത്തരം നൽകി 20 ലക്ഷത്തോളം തീർഥാടകർ അറഫയിലെ മഹാസംഗമത്തിൽ ഭാഗഭാക്കായതോടെ ഇൗ വർഷത്തെ ഹജ്ജിെൻറ സുപ്രധാനഘട്ടത്തിെൻറ അരങ്ങൊഴിഞ്ഞു.
‘അല്ലാഹുവേ നിെൻറ വിളിേകട്ട് ഞങ്ങളിതാ വന്നിരിക്കുന്നു’ എന്ന തൽബിയത്ത് മന്ത്രമുരുവിട്ട് മിനായിലെ തമ്പുകളിൽനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ അറഫയിലെ പൊരിവെയിലിൽ ശുഭ്രസാഗരം തീർത്തു. ചുണ്ടിലും മനസ്സിലും പ്രാർഥനമന്ത്രങ്ങൾ ആവർത്തിച്ചുരുക്കഴിച്ച് അവർ ആത്മനിർവൃതികൊണ്ടു. ചുടുകണ്ണീരിൽ മനസ്സിലെ പാപക്കറകൾ കഴുകിയെടുത്തു. തീർഥാടകർ കാത്തു കാത്തിരുന്ന നിമിഷങ്ങളായിരുന്നു അത്. അറഫയുടെ മണ്ണിൽനിന്നപ്പോൾ കൊടുംവെയിൽ വീണ് ശരീരം ഉരുകിയൊലിച്ചത് അവരറിഞ്ഞില്ല. മിഴിനീരൊഴുകിപ്പരന്നതും അവരറിഞ്ഞില്ല.
ഹജ്ജിെൻറ പ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പെങ്കടുക്കാൻ ബുധനാഴ്ച രാത്രിയോടെ ഹാജിമാർ മിനായിൽനിന്ന് പുറപ്പെട്ടിരുന്നു. വ്യാഴാഴ്ച ഉച്ചയായപ്പോേഴക്കും കിലോമീറ്ററുകൾ ചുറ്റളവിൽ അറഫ പാൽക്കടലായി. മസ്ജിദു നമിറയിൽ പകൽ നമസ്കാരങ്ങൾ ഒന്നിച്ചു നിർവഹിച്ച ശേഷം നടന്ന അറഫ പ്രഭാഷണം സൗദി ഉന്നത പണ്ഡിതസഭാംഗം ശൈഖ് സഅദ് അശ്ശത്ത്രി നിർവഹിച്ചു. അസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് തിരിച്ചു. മഗ്രിബ് നമസ്കാരവും രാപ്പാർക്കലും കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചയോടെ വീണ്ടും മിനായിലേക്കെത്തി. കഅ്ബാ പ്രദക്ഷിണം, സഫാ-മർവ കുന്നുകൾക്കിടയിലെ നടത്തം, മുടിയെടുക്കൽ, ബലിയറുക്കൽ, പിശാചിനെ കല്ലെറിയൽ തുടങ്ങിയ കർമങ്ങളാണ് ഇന്ന് നടക്കുക. ഇനിയുള്ള മൂന്നു ദിവസവും മിനായിൽ രാപ്പാർത്ത് കല്ലെറിയൽ കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ സ്വദേശങ്ങളിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.