റിയാദ്: വ്യോമയാന മേഖലയിലെ യാത്രക്ക് ഏകീകൃത ആരോഗ്യനയമുണ്ടാക്കാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) നടപടി ആരംഭിച്ചു. കോവിഡ് സംബന്ധിച്ച് യാത്രയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നീക്കി അന്താരാഷ്ട്ര യാത്രകൾ എളുപ്പമാക്കുന്ന ഒരു ചട്ടക്കൂട് തയാറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. യാത്രക്കാർക്കും വിമാന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്നതിനും അന്താരാഷ്ട്ര യാത്രയുമായി ബന്ധപ്പെട്ട ജോലികൾ സുഗമമാക്കുന്നതിനും യു.എൻ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) സഹകരണത്തോടെയാണ് പദ്ധതി തയാറാക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഗതാഗത മേഖലയുടെ ആരോഗ്യ ആവശ്യകതകളെ സംബന്ധിച്ച നടപടിക്രമങ്ങളും നയങ്ങളും ഏകീകരിക്കുന്നതിനും ഒക്ടോബറിൽ നടക്കുന്ന ഐ.സി.എ.ഒയുടെ ജനറൽ അസംബ്ലിയിൽ പദ്ധതി അവതരിപ്പിക്കുമെന്ന് ഗാക പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലജ് അറിയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.