അരുൺ ജെയ്​റ്റ്ലിക്ക്​ സൽമാൻ രാജാവി​െൻറ ഹൃദ്യമായ സ്വീകരണം

റിയാദ്​: സൗദിയിൽ ഒൗദ്യോഗിക സന്ദർശനം നടത്തുന്ന ധനകാര്യമന്ത്രി അരുൺ​ െജയ്​റ്റ്ലിക്ക്​ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവ്​ ഹൃദ്യമായ സ്വീകരണം നൽകി.  ഞായറാഴ്​ച രാവിലെ കൊട്ടാരത്തിലെത്തിയ ​െജയ്​റ്റ്ലി രാജാവുമായി ഹ്രസ്വകൂടിക്കാഴ്​ച നടത്തി. ഇന്ത്യൻ പ്രസിഡൻറ്​ രാംനാഥ്​ കോവിന്ദി​​​​​െൻറ സ്​നേഹ സന്ദേശം ജെയ്​റ്റ്ലി രാജാവിനെ അറിയിച്ചു. 

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്​പര സഹകരണവും ഇരുവരും ചർച്ച ചെയ്​തു. വിവിധ മേഖലകളിലെ സഹകരണം ശക്​തിപ്പെടുത്തേണ്ടതി​​​​​െൻറ ആവശ്യകതയും  എടുത്തു പറഞ്ഞു. ആഭ്യന്തര മന്ത്രി അമീർ സഉൗദ്​ ബിൻ അബ്​ദുൽ അസീസ്​, ധനകാര്യമന്ത്രി  മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽ ജദാൻ,  വ്യാണിജ്യ-നിക്ഷേപ വകുപ്പ്​ മന്ത്രി  ഡോ. മാജിദ്​ ബിൻ അബ്​ദുല്ല അൽ ഖസബി, ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​, ഇന്ത്യയിലെ സൗദി അംബാസഡർ സഉൗദ്​ ബിൻ മുഹമ്മദ്​ അൽ സാത്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു.    

സൗദി  ധനകാര്യമന്ത്രി  മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽ ജദാനുമായും അരുൺ ​െജയ്​റ്റിലി പ്രത്യേകം കുടിക്കാഴ്​ച നടത്തി. ധനകാര്യമന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്​ചയിൽ അംബാസഡർ അഹമ്മദ്​ ജാവേദും പ​െങ്കടുത്തു. 

Tags:    
News Summary - Arun Jeitley at Saudi Arabia's King Salman-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.