ജിദ്ദ: നമസ്കാരവും ഉംറയും ഒക്കെ നിർവഹിക്കുന്നത് പത്രത്തിൽ വന്നാൽ അതിെൻറ കൂലി നഷ്ടപ്പെടില്ലേ എന്ന് ആര്യാടൻ മുഹമ്മദ്. ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഉംറക്കു പോകുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മക്ക സന്ദർശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദീനയിൽ പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. പല പുണ്യകേന്ദ്രങ്ങളിലും താൻ സന്ദർശനം നടത്തിയിട്ടുണ്ട്.
മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി കുരിശ് പൊളിച്ചു മാറ്റിയ രീതി ശരിയായില്ല. ആരുടെയും മതവികാരം ഇളക്കാൻ കഴിയാത്ത രീതിയിൽ അത് മാനേജ് ചെയ്യേണ്ടതായിരുന്നു. അതുമായി ബന്ധപ്പെട്ട ആളുകളെ വിളിച്ച് പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു വേണ്ടത്. എപ്പോൾ സ്ഥാപിച്ച കുരിശാണെങ്കിലും പ്രായോഗികമായ രീതിയിലല്ല നീക്കം ചെയ്തത്. മുസ്ലീംലീഗിെൻറ പ്രസംഗങ്ങൾ പ്രതീക്ഷ പകരുന്നതാണ്. ലീഗ് സെക്കുലറായി എന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണെന്നും ചോദ്യത്തിന് മറുപടിയായി ആര്യാടൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തെയും പരാജയത്തെയും മതനേതാക്കൾ സ്വാധീനിക്കുന്ന പ്രവണത ശരിയല്ല. നിലമ്പൂർ മണ്ഡലം കോൺഗ്രസിന് നഷ്ടപ്പെടാൻ പ്രധാനപ്പെട്ട ഒരു കാരണം കാന്തപുരം സുന്നി വിഭാഗം യു.ഡി.എഫ് സ്ഥാനാർഥികളെ മൊത്തത്തിൽ തോൽപിക്കാൻ തീരുമാനിച്ചതാണ്. അെതല്ലാ കാലവും അങ്ങനെയായിക്കൊള്ളണമെന്നില്ല. സി.പി.എമ്മിന് ദേശീയ രാഷ്ട്രീയത്തിൽ ഒന്നും െചയ്യാൻ സാധിക്കില്ല. മലപ്പുറത്ത് വർഗീയ കക്ഷിയായ പി.ഡി.പിയുടെ വോട്ട് വാങ്ങിയത് സി.പി.എമ്മാണ്. മലപ്പുറത്തിെൻറ ഉള്ളടക്കം വർഗീയമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവനയെ കുറിച്ച ചോദ്യത്തിന് ആര്യാടെൻറ മറുപടി അതായിരുന്നു.
ഒ.െഎ.സി.സി ഫണ്ട് വിതരണം ഉടൻ നടക്കും
ജിദ്ദ: ഒ.െഎ.സി.സിയുടെ കുടുംബക്ഷേമ ഫണ്ട് വിതരണത്തിനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് ആര്യാടൻ മുഹമ്മദ്. കുറച്ച് ഫണ്ട് കെ.പി.സി.സി അധ്യക്ഷെൻറ പേരിലാണ്. കുറച്ചുപേർക്ക് കൊടുക്കാനുണ്ട്്. കുറച്ചുപേർക്ക് കൊടുത്തിട്ടുണ്ട്. കൊടുക്കാൻ ബാക്കിയുള്ളവർക്ക് കൊടുക്കുമെന്ന് ആര്യാടൻ പറഞ്ഞു. ഇതു സംബന്ധിച്ച പരാതിയെ കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.