ജിദ്ദ: നിലപാടും നിലവാരവും ഒത്തിണങ്ങിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് ജിദ്ദ ഒ.ഐ.സി.സി സംഘടിപ്പിച്ച അനുശോചന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ജിദ്ദ പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ന്യൂഏജ് ഇന്ത്യ ഫോറം രക്ഷാധികാരി പി.പി. റഹീം, മാധ്യമപ്രവർത്തകൻ മുസാഫിർ, അൽ അബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, അബ്ദുൽ മജീദ് നഹ, സലാഹ് കാരാടൻ, അബൂബക്കർ അരിമ്പ്ര, സാകിർ ഹുസൈൻ എടവണ്ണ, മുജീബ് പെരുവള്ളൂർ, മമ്മദ് പൊന്നാനി, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ശ്രീജിത്ത് കണ്ണൂർ, നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്, മനോജ് മാത്യു, സീതി കൊളക്കാടൻ, ഡോ. ജംഷിദ് അഹമ്മദ്, പി.വി. അഷ്റഫ്, അബൂട്ടി പള്ളയത്ത്, അഗസ്റ്റിൻ ബാബു തുടങ്ങിയവർ സംസാരിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് ഹകീം പാറക്കൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.