ഇഷ്​ടമാണ്​ ലീഗിനെ -ആര്യാടൻ

ജിദ്ദ: താൻ ലീഗ് വിരോധിയാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഉറച്ച കോൺഗ്രസുകാരനാണ്. കോൺഗ്രസ് യോഗത്തിൽ കോൺഗ്രസ് പാർട്ടി വളർത്തുന്നതിനെകുറിച്ച് സംസാരിക്കും. മുന്നണിപരിപാടിയിൽ മുന്നണിയിലെ കക്ഷികൾക്ക് വേണ്ടിയും സംസാരിക്കും. എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്ലീംലീഗിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. നിലമ്പൂരിലും മറ്റു സ്ഥലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുസ്ലീംലിംലീഗും ശക്തമായി രംഗത്തിറങ്ങാറുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടി ഏറ്റവും മികച്ച സ്ഥാനാർഥിയായിരുന്നു. മന്ത്രിയും എം.എൽ.എയുമായി വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹവുമായി കൂടുതൽ ബന്ധമുണ്ടാവുക സ്വാഭാവികം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന് പുതുജീവൻ നൽകി. 

മുസ്‌ലിംലീഗി​െൻറ പ്രവർത്തനങ്ങളും പ്രസംഗങ്ങളും മതേതരത്വ പ്രസ്ഥാനമാണെന്ന് വ്യക്തമാക്കുന്നതാണ്. നരേന്ദ്രമോഡി സർക്കാറിനും പിണറായിസർക്കാറിനും പൊതുജനം എതിരാണെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. -ആര്യാടൻ പറഞ്ഞു. 
പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.

നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഉംറ നിർവഹിക്കാനെത്തിയ മുസ്‌ലിം യൂത്ത്‌ലീഗ് സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരത്തിനും ചടങ്ങിൽ സ്വീകരണം നൽകി. ഒ.ഐ.സി.സി നേതാക്കളായ കെ.എം ശരീഫ് കുഞ്ഞ്, കുഞ്ഞാലി ഹാജി, പി.എം നജീബ് എന്നിവർ ആശംസ നേർന്നു. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി സി.കെ ഷാക്കിർ സ്വാഗതവും സെക്രട്ടറി നാസർ എടവനക്കാട് നന്ദിയും പറഞ്ഞു. 

Tags:    
News Summary - aryadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.