റിയാദ്: സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരോട് അടുത്തബന്ധം പുലർത്തിയ ജനകീയനായ കോൺഗ്രസ് നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ബത്ഹയിൽ ലുഹ ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ജില്ല പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ ആമുഖ പ്രസംഗം നടത്തി.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, നാഷനൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, ബഷീർ മുസ്ലിയാരകം, സജീർ പൂന്തുറ, സലിം ആർത്തിയിൽ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, ശുക്കൂർ ആലുവ, സുരേഷ് ശങ്കർ, വിനീഷ് ഒതായി, റഫീഖ് പട്ടാമ്പി, എം.ടി. ഹർഷദ്, നവാസ് കണ്ണൂർ, മഹമൂദ് വയനാട്, അജയൻ ചെങ്ങന്നൂർ, അബ്ദുൽ കരീം കൊടുവള്ളി, സൈനുദ്ദീൻ വെട്ടത്തൂർ, നാസർ കാളികാവ്, നാസർ കല്ലറ, റഫീഖ് പൊന്മള, ഇ.പി. സഹീർ, റഫീഖ് കുപ്പനത്ത്, ഷറഫു ചിറ്റൻ, ഷൗക്കത്ത് എടക്കര, നാസർ ലൈസ്, ബഷീർ വണ്ടൂർ, ഷൗക്കത്ത് നിലമ്പൂർ, ബഷീർ കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. ജംഷാദ് തുവ്വൂർ സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.