അബഹ: ജോലിയില്ലാതെ സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിച്ച് വന്നിരുന്ന നെയ്യാറ്റിൻകര സ്വദേശി ജോസിന് സാന്ത്വനം പകർന്ന് അസീർ പ്രവാസി സംഘം. കൺസ്ട്രക്ഷൻ തൊഴിലാളിയായിരുന്ന ജോസ് അഞ്ച് മാസത്തോളമായി ജോലിയില്ലാതെയും സാമ്പത്തിക പ്രയാസം കാരണം നാട്ടിലേക്ക് മടങ്ങാനും പറ്റാത്ത സാഹചര്യത്തിലായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട അസീർ പ്രവാസി സംഘം ഖമീസ് മുശൈത്ത് ഏരിയ കമ്മിറ്റി വിഷയത്തിലിടപെടുകയും ജോസിന് യാത്രക്കാവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയും ചെയ്തു.
ഖമിസ് മുശൈത്ത് ഏരിയ റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ യാത്ര ടിക്കറ്റ് ജോസിന് കൈമാറി. അസീർ പ്രവാസി സംഘം രക്ഷധികാരി അംഗം താമരാക്ഷൻ ക്ലാപ്പന, ടൗൺ യൂനിറ്റ് സെക്രട്ടറി വിശ്വനാഥൻ, ഏരിയ അംഗങ്ങളായ സുരേന്ദ്രൻ പിള്ള, രാജേഷ്, ജംഷി, പി.വി അശോകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ.സി.എസ് സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു ജിദ്ദ: ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.സി.എസ്) നാഷനൽ കമ്മിറ്റി ‘ബഹുസ്വര ഇന്ത്യ’ എന്ന ശീർഷകത്തിൽ ജിദ്ദയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു.
ഈ മാസം 18 ന് വൈകീട്ട് 7.30ന് ശറഫിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ ജനറൽ സെക്രട്ടറി നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം രൂപവത്കരണത്തോടനുബന്ധിച്ച് നടന്ന യോഗം ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി കോഓഡിനേഷൻ സെക്രട്ടറി കെ.ടി. സക്കീർ ഹുസൈൻ വണ്ടൂർ ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഒ.കെ. ഉമർ അധ്യക്ഷത വഹിച്ചു. നാലകത്ത് അബ്ദുറഹിമാൻ മൗലവി, നജ്മുദ്ദീൻ വെട്ടിക്കാട്ടിരി, ശരീഫ് പൂലാടൻ തുടങ്ങിയവർ സംസാരിച്ചു. എ.പി. അൻവർ വണ്ടൂർ സ്വാഗതവും സൈഫുദ്ദീൻ മുതീരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.