യാമ്പു : ശനിയാഴ്ച പനിയെ തുടർന്ന് സൗദി അറേബ്യയിലെ യാമ്പുവിൽ മരിച്ച കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി സ്വദേശി കുയിലൻതൊടി അഷ്റഫിെൻറ (46) മൃതദേഹം ബുധനാഴ്ച ഖബറടക്കി. യാമ്പു ടൗണിലെ മസ്ജിദ് ജാമിഅഃ കബീറിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും രാഷ്ട്രീയ സാംസ്കാരിക സംഘടന നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു.
യാമ്പുവിലെ മലയാളികൾക്ക് സുപരിചിതനായ അഷ്‌റഫ് ഇരുപത് വർഷമായി യൂസ്ഡ് കാർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം. പരേതരായ കുയിലൻതൊടി അബ്ദു^ - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ മനയിൽ . മക്കൾ : ജാസ്മിൻ, സാദിഖ്, ആദിൽ. സഹോദരങ്ങൾ : അലി, സജ്ജാദ്, കുഞ്ഞീതു, റസീന, ശഹീന, ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.