റിയാദ്: 2030ലെ ഏഷ്യൻ ഗെയിംസിെൻറ ആതിഥേയരെ തീരുമാനിക്കുന്ന വോെട്ടടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ പ്രതീക്ഷയോടെ സൗദി അറേബ്യ. വോെട്ടടുപ്പിലും ഒപ്പം നടക്കുന്ന ഏഷ്യൻ ഒളിമ്പിക് കൗൺസിലിെൻറ 39ാമത് ജനറൽ അസംബ്ലിയിലും പെങ്കടുക്കാൻ സൗദി പ്രതിനിധി സംഘം ശനിയാഴ്ച മസ്കത്തിലെത്തി. വോെട്ടടുപ്പ് തങ്ങൾക്ക് അനുകൂലമായാൽ 'റിയാദ് 2030' എന്ന പേരിൽ ഏഷ്യൻ ഗെയിംസ് നടത്താനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. റിയാദ് 2030 സംഘാടകസമിതി ജനറൽ മാനേജരും സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ ഡെപ്യൂട്ടി പ്രസിഡൻറുമായ അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഇദിെൻറ നേതൃത്വത്തിലാണ് പ്രതിനിധിസംഘം ഒമാനിലെത്തിയിരിക്കുന്നത്. 2030ലെ ഏഷ്യൻ ഗെയിംസ് ഏതു രാജ്യം നടത്തുമെന്ന് ബുധനാഴ്ചയിലെ വോെട്ടടുപ്പ് തീരുമാനിക്കും.
ഏഷ്യൻ കായികമാമാങ്കത്തിെൻറ ആതിഥേയത്വ പദവി പ്രതീക്ഷിച്ച് അവസാന റൗണ്ടിലുള്ള രാജ്യങ്ങൾ സൗദിയും ഖത്തറുമാണ്. വോെട്ടടുപ്പിനു മുന്നോടിയായി സൗദിയിലെ ഏഷ്യൻ ഗെയിംസ് ഒരുക്കങ്ങൾ നേരിൽകണ്ട് വിലയിരുത്താൻ ഗെയിംസ് കമ്മിറ്റി പ്രതിനിധികൾ നവംബറിൽ റിയാദിലെത്തിയിരുന്നു. ഏഷ്യൻ ഗെയിംസ് കമ്മിറ്റി ചെയർമാൻ ആൻട്രി ക്രൂകോവ്, കമ്മിറ്റി അംഗം ഡോ. ജൂഹീ പാർക് എന്നിവരാണ് സൗദിയുടെ തയാറെടുപ്പുകൾ കണ്ട് വിലയിരുത്തിയത്.
അവസരം കിട്ടിയാൽ ഏഷ്യൻ കായികമാമാങ്കം ഗംഭീരമാക്കാൻ എട്ടു വേദികളാണ് റിയാദിൽ സജ്ജീകരിക്കുന്നത്. അതിനുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയാണ് പ്രതീക്ഷയോടെ സൗദി പ്രതിനിധി സംഘം ഒമാനിലെത്തിയിരിക്കുന്നത്. റിയാദിൽ ഏഷ്യൻ ഗെയിംസിനായി ഒരുക്കിയ സംവിധാനങ്ങൾ സംഘം ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കും. ഖത്തർ സംഘവും സമാന രീതിയിൽ ഒരുക്കങ്ങൾ ബോധ്യപ്പെടുത്തും. ഇതിനുശേഷം ജനറൽ അസംബ്ലി വോെട്ടടുപ്പിന് സാക്ഷ്യംവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.