അബഹ: അസീർ പ്രവാസി സംഘം 20ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുവിജ്ഞാന പരീക്ഷയിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് ജാബിർ ഇല്ലിക്കലും വിദ്യാർഥികളുടെ വിഭാഗത്തിൽ ദേവനന്ദ് പ്രജിത്തും വിജയികളായി. ഇന്ത്യ ചരിത്രത്തെ ആസ്പദമാക്കി 15 ചോദ്യങ്ങളും 10 മിനിറ്റും എന്ന രീതിയിൽ ഖമീസ് മുശൈത്തിലെ അൽവത്തൻ ഓഡിറ്റോറിയത്തിലായിരുന്നു പൊതുവിജ്ഞാന പരീക്ഷ സംഘടിപ്പിച്ചത്.
വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ത ചോദ്യങ്ങളോടെ സംഘടിപ്പിച്ച പരീക്ഷയിൽ ഇരു വിഭാഗങ്ങളിൽ നിന്നായി നൂറിനടുത്ത് പ്രവാസികൾ പങ്കെടുത്തു. മുതിർന്നവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ജാബിർ മലപ്പുറം കാവനൂർ സ്വദേശിയാണ്. അൽ ജനൂബ് ഇന്റർനാഷനൽ സ്കൂളിലെ സാമൂഹികശാസ്ത്ര വിഭാഗം അധ്യാപകൻ കൂടിയാണ് മുഹമ്മദ് ജാബിർ.
വിദ്യാർഥി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവനന്ദ് പ്രജിത്ത് അൽ ജനൂബ് ഇന്റർനാഷനൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കോഴിക്കോട് കൊമ്മേരി സ്വദേശികളായ പ്രജിത്തിന്റെയും നിമ്ന പ്രജിത്തിന്റെയും മകനാണ് ദേവനന്ദ്. വിജയികൾക്ക് അസീർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം സുധീരൻ ചാവക്കാടും റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂരും സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.