അബഹ: നാട്ടിൽ നിന്നും ജോലിക്കെത്തി അസുഖബാധിതനായി പ്രയാസത്തിലായ സോമന് അസീർ പ്രവാസി സംഘം തുണയായി. ഒരു മാസം മുമ്പായിരുന്നു തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ സോമൻ ഖമീസ് മുശൈത്തിൽ ജോലിക്കായി എത്തിയത്. എന്നാൽ കാലിലും കൈകളിലും ഗുരുതരമായ വിധത്തിൽ അലർജി ബാധിക്കുകയും ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്ത ഘട്ടത്തിൽ സഹായത്തിനായി അസീർ പ്രവാസി സംഘത്തെ സമീപിക്കുകയായിരുന്നു. അസീർ പ്രവാസി സംഘത്തിന്റെ ഖമീസ് ടൗൺ, ഈസ്റ്റ് യൂനിറ്റുകൾ ഇടപെട്ടുകൊണ്ട് സോമന് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രക്കാവശ്യമായ രേഖകൾ ശരിയാക്കുകയും തുടർന്ന് വിമാന ടിക്കറ്റ് എടുത്തുനൽകുകയും ചെയ്തു. അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി ഓഫിസിൽ വെച്ച് ചേർന്ന ചടങ്ങിൽ ഖമീസ് ഏരിയ പ്രസിഡന്റ് സുരേന്ദ്രൻ പിള്ള യാത്രാരേഖകൾ സോമന് കൈമാറി. കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഷൗക്കത്തലി ആലത്തൂർ, ടൗൺ സെക്രട്ടറി വിശ്വനാഥൻ, ഏരിയ കമ്മറ്റി നേതാക്കളായ പി.വി. അശോകൻ, അശോകൻ മാഹി, ജംഷി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.