അസീർ പ്രവാസി സംഘം സംഘടിപ്പിക്കുന്ന അസീർ സോക്കറി​െൻറ വിശദീകരണ യോഗത്തിൽ റഷീദ് ചെന്ത്രാപ്പിന്നി സംസാരിക്കുന്നു

അസീർ സോക്കർ 2024: ഫുട്ബാൾ മേള ബലി പെരുന്നാൾ രണ്ട് മൂന്ന് ദിനങ്ങളിൽ

അബഹ: അസീർ പ്രവിശ്യയുടെ ഹൃദയ ഭൂമികയായ ഖമീസ് മുശൈത്തിൽ ബലി പെരുന്നാളി​െൻറ രണ്ടും മൂന്നും ദിനങ്ങളിലായി 18ാമത് അസീർ സോക്കർ 2024 ഫുട്​ബാൾ മേള അരങ്ങേറും. മൈ കെയർ മെഡിക്കൽ ഗ്രൂപ്പ് ഓഫ് കമ്പനി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും 15,000 റിയാൽ കാഷ് പ്രൈസിനും കലവറ ഫാമിലി റസ്​റ്റോറൻറ്​ റണ്ണേഴ്സ് ട്രോഫിക്കും 7,500 റിയാൽ കാഷ് പ്രൈസിനും വേണ്ടി അസീർ പ്രവാസി സംഘമാണ് ഫുട്ബാൾ ടൂർണ്ണമെൻറ്​ സംഘടിപ്പിക്കുന്നത്.

ഖമീസ്​ ഖാലിദിയാ നാദി ദമ്മക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രമുഖരായ എട്ടു ടീമുകൾ മാറ്റുരക്കുമെന്നും നാട്ടിൽ നിന്നും നിരവധി പ്രമുഖ താരങ്ങൾ മേളയിൽ ബൂട്ടണിയുമെന്നും സംഘാടകർ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറുമെന്നും അസീർ മേഖലയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മേളയുടെ നടത്തിപ്പിനായി വിവിധ വകുപ്പ് കൺവീനർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: അബ്​ദുൽ വഹാബ് കരുനാഗപ്പളളി (ചീഫ് കോഓഡിനേറ്റർ), നിസാർ കൊച്ചി (ചെയർ.), നവാബ് ഖാൻ (വൈ. ചെയർ.), രാജേഷ് കറ്റിട്ട (കൺ.), രഞ്ജിത്ത് വർക്കല (ജോ. കൺ.), രാജഗോപാൽ ക്ലാപ്പന, മനോജ് കണ്ണൂർ, ഷാജി പണിക്കർ (ട്രഷ.), രാജേഷ് പെരിന്തൽമണ്ണ, പൊന്നപ്പൻ കട്ടപ്പന, സൈദ് വിളയൂർ, ഷംസു തോട്ടുമുക്ക്, പ്രകാശൻ കിഴിശ്ശേരി, സഞ്ജു (പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ), ബഷീർ തരീബ്, സുരേന്ദ്രൻ പിള്ള, ബിജു സനാഇയ്യ, റസാഖ് ആലുവ (ജഡ്ജിങ്​ കമ്മിറ്റി അംഗങ്ങൾ), താമരാക്ഷൻ (വളൻറിയർ ടീം ക്യാപ്റ്റൻ), നൂറുദ്ധീൻ (അസി. ക്യാപ്റ്റൻ), ഇബ്രാഹിം മരയ്ക്കാൻ തൊടി, മണികണ്ഠൻ ചെഞ്ചുള്ളി, സുരേന്ദ്രൻ മുട്ടത്ത് കോണം (ഫുഡ് കമ്മിറ്റി അംഗങ്ങൾ), ഷൈലേഷ്, ഇബ്രാഹിം (ഗതാഗതം), ശശി, അനീഷ് മാറത്ത് ഗിരീഷ് ദഹ്റാൻ, കലേഷ്, സുനിൽ അൻസിൽ (മെഡിക്കൽ).

അസീർ പ്രവാസി സംഘത്തി​െൻറ മുഴുവൻ കേന്ദ്ര - ഏരിയ കമ്മിറ്റി അംഗങ്ങളെയും സ്വാഗത സംഘത്തിൽ ഉൾപ്പെടുത്തിയതായും മേളയുടെ സ്​റ്റിയറിങ്ങ് കമ്മിറ്റി സംഘടനാ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയുമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ‘അസീർ സോക്കർ 2024’ ​െൻറ ലോഗോ പ്രകാശനം മൈ കെയർ ഗ്രൂപ്പ് ഓഫ് കമ്പനി പ്രതിനിധി സാജുദ്ധീൻ, കലവറ ഫാമിലി റസ്റ്റോറൻറ്​ പ്രതിനിധി മുനീർ, പ്രോഗ്രാം കമ്മറ്റി കൺവീനർ രാജേഷ് കറ്റിട്ട എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നിസാർ കൊച്ചി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അബ്​ദുൽ വഹാബ് കരുനാഗപള്ളി, രാജേഷ് കറ്റിട്ട, സാജുദ്ധീൻ, മുനീർ ചക്ക് വളളി, അനിൽ വാമദേവ്, ബഷീർ, മുഹമ്മദലി ചെന്ത്രാപ്പിന്നി, റസാഖ്, മുജീബ് ചടയമംഗലം എന്നിവർ യോഗത്തിൽ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ജോയിൻറ്​ കൺവീനർ രഞ്ജിത്ത് വർക്കല സ്വാഗതവും മുഹമ്മദ് ബഷീർ വണ്ടൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Asir Soccer 2024: Football Fair Bali Festival in two to three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.