ജിദ്ദ: സി.പി.എമ്മും സംഘ്പരിവാറും തമ്മിലുള്ള രഹസ്യബന്ധം പുതിയ സംഭവമല്ലെന്നും കാലങ്ങളായി ഇരുകൂട്ടരും നടത്തുന്ന കച്ചവടത്തിെൻറ ലാഭനഷ്ടത്തർക്കം പുറത്തറിഞ്ഞതാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓഡിനേഷൻ ഭാരവാഹികൾ പറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാരയെപ്പറ്റി മുമ്പേതന്നെ പല കോണുകളിൽനിന്നും ആരോപണം ഉയർന്നതാണ്.
സംഘപരിവാർ സഹയാത്രികനായ ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ നടന്ന രഹസ്യചർച്ചയും വോട്ടുകച്ചവടത്തെപ്പറ്റിയുള്ള സംഘ്പരിവാർ നേതാവ് ബാലശങ്കറിെൻറ വെളിപ്പെടുത്തലും പുറത്തറിഞ്ഞപ്പോൾ മാത്രമാണ് പാർട്ടികൾക്കുവേണ്ടി ചാവേറാകുന്ന സാദാ അണികൾ വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായത്. ഫാഷിസ്റ്റ് വിരോധം പുറത്തു പറഞ്ഞ് ഉള്ളിൽ കാവിമനസ്സുമായി പൗരന്മാരെ വിഡ്ഢികളാക്കുന്ന പ്രവണതയാണ് സി.പി.എം തുടരുന്നതെന്നാണ് ഈ സംഭവങ്ങൾ വെളിവാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം സമൂഹനന്മക്കായി വിനിയോഗിക്കണമെന്നും എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓഡിനേറ്റർ ബഷീർ കാരന്തൂർ (റിയാദ്), വിവിധ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ഹനീഫ കടുങ്ങല്ലൂർ (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ), മുബാറക് പൊയിൽതൊടി (ദമ്മാം), കുഞ്ഞിക്കോയ താനൂർ (ജുബൈൽ) എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.