ജുബൈൽ: ലോകോത്തര ക്ലിനിക്കൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സൗദി അറേബ്യ ആസ്ട്ര സെനകയുമായി കരാറിൽ ഒപ്പുവെച്ചു. വാണിജ്യ ഉൽപാദന വിതരണ ഘട്ടങ്ങളിലുടനീളം ആസ്ട്ര സെനക്കയുടെ മേൽനോട്ടം വർധിപ്പിക്കാനും ധാരണപത്രത്തിൽ കരാറുണ്ട്. പ്രധാന രോഗങ്ങൾക്കുള്ള മരുന്നുകളുടെ പോർട്ട് ഫോളിയോ പ്രകാരം സൗദിയിലെ അംഗീകൃത വാക്സിനുകളിലൊന്നായ ഓക്സ്ഫഡ്-ആസ്ട്ര സെനക്ക കോവിഡ് -19 വാക്സിൻ വികസിപ്പിക്കാനും ഇതുമൂലം സാധിക്കും.
യു.കെയിലെ കേം ബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ്-സ്വീഡിഷ് മൾട്ടിനാഷനൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്നോളജി കമ്പനിയാണ് ആസ്ട്ര സെനക്ക. ആരോഗ്യസംരക്ഷണ മേഖലയിൽ സൗദിക്കും അന്താരാഷ്ട്ര കമ്പനികൾക്കുമിടയിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമാണ് പുതിയ കരാർ. ആരോഗ്യ മേഖലയിൽ ഗവേഷണത്തിലോ പഠനത്തിലോ ക്ലിനിക്കൽ പരീക്ഷണങ്ങളിലോ വേണ്ട തയാറെടുപ്പുകളും മരുന്നുകളും നൽകുന്നതിന് ധാരണപത്രം കാരണമാകും.
നാഷനൽ ഗാർഡ് ഹെൽത്ത് അഫയേഴ്സ് മന്ത്രാലയത്തിെൻറ സി.ഇ.ഒ ഡോ. ബന്ദർ അൽ-ക്നാവി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, ആസ്ട്ര സെനക്കയുടെ വൈസ് പ്രസിഡൻറ് ഡോ. ബ്ലെയ്ൻ ഇൻകിസോ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.