റിയാദ്: റിക്രൂട്ട്മെൻറ് ഏജൻറിെൻറ ചതിയിൽപ്പെട്ട് ദുരിതത്തിലായ മുംബൈ കല്യാൺ സ്വദേശിനി സുവർണ മലേക്ക സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു.മൂന്നു വർഷം മുമ്പ് വീട്ടുജോലിക്കായി സൗദിയിലെത്തിയ സുവർണ മലേക്ക താൻ ആവശ്യപ്പെട്ട രീതിയിലുള്ള ജോലിക്കാരി ആയില്ലെന്ന് പറഞ്ഞ് സ്പോൺസർ ഏജൻറിനെ തിരികെ ഏൽപ്പിച്ചു. തനിക്ക് ചെലവായ 30,000 സൗദി റിയാൽ ആറുമാസത്തിനകം തിരികെ നൽകണമെന്ന് സ്പോൺസർ ഏജൻറിനോട് ആവശ്യപ്പെട്ടു.ഏജൻറ് സുവർണയെ അൽഖർജിലുള്ള മറ്റൊരു സൗദി പൗരന് കൈമാറി. സ്പോൺസറിൽനിന്നും വാങ്ങിയ പണം തിരികെ നൽകിയതുമില്ല.
തുടർന്ന് രണ്ടര വർഷം അൽഖർജിൽ ജോലിചെയ്ത സുവർണ തെൻറ അമ്മ സുഖമില്ലാതെ കിടപ്പിലായതറിഞ്ഞപ്പോൾ ജോലി ചെയ്യുന്ന വീട്ടിലെ കുടുംബനാഥനോട് നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച വീട്ടുകാർ സുവർണയെ ഏജൻറിനെ ഏൽപിച്ചു.
ഏജൻറ് സുവർണയെ സ്‌പോൺസറുടെ അടുക്കൽ പോയി പാസ്പോർട്ട് വാങ്ങി നാട്ടിലയക്കാമെന്ന് പറഞ്ഞു കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു. വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെട്ടതോടെ ഈ വിഷയം പരിഹരിച്ചു സുവർണയെ നാട്ടിലയക്കാൻ ചാരിറ്റി ഓഫ് പ്രവാസി മലയാളി എന്ന സംഘടനയുടെ പ്രസിഡൻറ് അയൂബ് കരൂപ്പടന്നയെ ചുമതലപ്പെടുത്തി. ക്ഷമ സ്ത്രീ കൂട്ടായ്മയുടെയും ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ പ്രവർത്തകരും ഒപ്പംനിന്നു. യാത്രക്കുള്ള ടിക്കറ്റും തുടർ ചികിത്സക്കുള്ള സാമ്പത്തിക സഹായവും നൽകി സുവർണയെ നാട്ടിലയച്ചു. ക്ഷമ സ്ത്രീ കൂട്ടായ്മ പ്രസിഡൻറ് തസ്നീം റിയാസ്, ഡോ. ആമിന സെറിൻ, സിമി ജോൺസൺ, നിമിഷ, ഷെമി ജലീൽ എന്നിവർ സുവർണക്ക് സഹായങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.