ജിദ്ദ: ഖമീസ് മുശൈത്തിലേക്കും ജീസാനിലേക്കും ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതികൾ നടത് തിയ ഡ്രോൺ ആക്രമണം സൗദി നേതൃത്വം നൽകുന്ന അറബ് സഖ്യസേന തകർത്തു. ശനിയാഴ്ചയാണ് ആക ്രമണം നടത്തിയതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു. സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം, രണ്ടിടങ്ങളും ലക്ഷ്യമാക്കിയ ആക്രമണമാണ് വിഫലമാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഖമീസിലേക്ക് ഏറ്റവുമൊടുവിൽ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയത്. സൗദി, ദുബൈ അതിർത്തിയിലെ എണ്ണപ്പാടം ലക്ഷ്യമാക്കി കഴിഞ്ഞ ആഴ്ച ഹൂതികൾ ആക്രമണം നടത്തിയിരുന്നു. അതിനു പിന്നാലെ ഹൂതികളുടെ ആയുധപ്പുരകള്‍ സഖ്യസേന തകർക്കുകയും ഹൂതികൾക്ക് വൻ നഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. യമനിൽ സമാധാനശ്രമങ്ങളെല്ലാം പരാജയപ്പെടുന്നതിനിടെയാണ് ഹൂതികളുടെ ആക്രമണം വീണ്ടും കൂടിവരുന്നത്. കഴിഞ്ഞ മാസങ്ങളിൽ സൗദിക്കുനേരെ ഹൂതികൾ നടത്തിയ ആക്രമണ പരമ്പരകളെ സഖ്യസേന പരാജയപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.