ജിദ്ദ: റോഡുകളിൽ ഒാരോ തരം വാഹനത്തിനും വേഗത്തിനും നിശ്ചയിച്ചിട്ടുള്ള ട്രാക്കുകൾ ലംഘിക്കുന്നവരെ പിടികൂടാൻ ഒേട്ടാമാറ്റിക് സംവിധാനം ഉടനെ ആരംഭിക്കുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലാണ് ആദ്യം ഇൗ സംവിധാനം ആരംഭിക്കുക.
മൂന്നു നഗരങ്ങളിലെ റോഡുകളിൽ അടുത്ത ദിവസങ്ങളിൽതന്നെ ഒാേട്ടാമാറ്റിക് നിരീക്ഷണം ആരംഭിക്കും. സാേങ്കതിക സുരക്ഷ നിയന്ത്രണത്തിനായി 'തഹകും' എന്ന കമ്പനി വികസിപ്പിച്ച സ്മാർട്ട് മോണിറ്ററിങ് സംവിധാനമാണ് ഇതിന് ഉപയോഗിക്കുക. റോഡിലെ ട്രാക്കുകൾ തിരിക്കുന്ന ലൈനുകളെ വാഹനം മറികടക്കുന്നത് ട്രാഫിക് നിയമലംഘനമാണ്.റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്നും ജനറൽ ട്രാഫിക് ഒാഫിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.