റിയാദ്: ഗൾഫ് സെക്ടറുകളിൽ ഒരു മുന്നറിയിപ്പുമില്ലാതെ നിരന്തരം വിമാനങ്ങൾ കാൻസൽ ചെയ്യുന്നതും മുൻകാലങ്ങളെ അപേക്ഷിച്ച് വിമാന ഇന്ധനത്തിന്റെ വിലയിലും ജോലിക്കാരുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടും വെക്കേഷൻ കാലയളവിൽ പ്രവാസികളോട് അമിതനിരക്ക് ഈടാക്കുന്ന സമീപനവും അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടലുകൾ വേണമെന്ന് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കെ.എം.സി.സി ഇടക്കാല മെംബർഷിപ്പ് കാമ്പയിെൻറ ഭാഗമായി മണ്ഡലം കമ്മിറ്റികളുമായി സഹകരിച്ചും നേരിട്ട് പ്രവർത്തക ക്യാമ്പുകൾ നടത്തിയും മെംബർഷിപ്പ് വിതരണം വൻ വിജയമാക്കാനും സാധാരണ പ്രവാസി സമൂഹം നേരിടുന്ന വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്താനും ഭരണസമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് സുഹൈൽ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. സീനിയർ അംഗം റസാഖ് മയങ്ങിൽ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ഭാരവാഹികളായ റഷീദ് പടിയങ്ങൽ, കുഞ്ഞോയി കോടമ്പുഴ, ലത്തീഫ് മടവൂർ, കാദർ കാരന്തൂർ, ഗഫൂർ എസ്റ്റേറ്റ് മുക്ക്, മനാഫ് മണ്ണൂർ, മുജീബ് മൂത്താട്ട്, ഫൈസൽ പൂനൂർ, നാസർ കൊടിയത്തൂർ, ഷൗക്കത്ത് പന്നിയങ്കര, ബഷീർ കൊളത്തൂർ, സഫറുല്ല കൊയിലാണ്ടി, ഷഹീർ കല്ലമ്പാറ, സൈതു മീഞ്ചന്ത എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമടം സ്വാഗതവും ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.