സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ലന ഇഖ്ബാൽ പാലയൂരിന് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്ററിന്റെ പ്രശംസാഫലകം പുഷ്പരാജ് സമ്മാനിക്കുന്നു

വിദ്യാഭ്യാസ പുരസ്‌കാരം നൽകി

റിയാദ്: അൽയാസ്മിൻ ഇന്റർനാഷനൽ സ്‌കൂളിൽ നിന്ന് സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ 91 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥി ലന ഇഖ്ബാൽ പാലയൂരിനെ 'നമ്മൾ ചാവക്കാട്ടുകാർ' സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു. റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് പ്രശംസാഫലകം കൈമാറി.

പ്രസിഡന്റ് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും ഫവാദ് കറുകമാട് നന്ദിയും പറഞ്ഞു. ഷാജഹാൻ ചാവക്കാട്, അഷ്‌കർ അഞ്ചങ്ങാടി, ഷാജഹാൻ കൈതമുക്ക്, യൂനസ് പടുങ്ങൽ എന്നിവർ സംസാരിച്ചു. പുരസ്‌കാരത്തിന് അർഹരായ മറ്റു വിദ്യാർഥികളായ അസ്സാ ഫായിസ്, സഫ്‌വാൻ സുബൈർ, ഹന സത്താർ എന്നിവർക്ക് ചാവക്കാട് നടന്ന വിദ്യഭ്യാസ പുരസ്‌കാര വിതരണ ചടങ്ങിൽ തൃശൂർ എം.പി ടി.എൻ. പ്രതാപൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

Tags:    
News Summary - Awarded Education Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.