ജിദ്ദ: നുഴഞ്ഞുകയറ്റക്കാർക്കും ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള ബോധവത്കരണ കാമ്പയിൻ വിജയകരമായിരുന്നുവെന്ന് മക്ക ഗവർണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. മിനായിലെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളും സുരക്ഷ, ആരോഗ്യ നടപടികളും പരിശോധിക്കുന്നതിനിടെയാണ് മക്ക ഗവർണർ ഇക്കാര്യം പറഞ്ഞത്. തീർഥാടകർക്ക് സേവനം നൽകാനായി പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളിലെയും ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും ഗവർണർ നന്ദി പറഞ്ഞു. തീർഥാടകരുടെ സേവനത്തിന് ഫീൽഡിൽ 1,50,000 സുരക്ഷ ഉദ്യോഗസ്ഥരുണ്ടെന്ന് മിനയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഗവർണർ പറഞ്ഞു. അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ച 2500-ലധികം വിവിധ രാജ്യക്കാർ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.