ഹക്കീമിനുള്ള ധനസഹായം അസീർ ക്രിക്കറ്റ് കൂട്ടായ്മ പ്രതിനിധികൾ ഹക്കീമിന്റെ പ്രതിനിധി ജസീമിന് കൈമാറുന്നു
അബഹ: ഹൗസ് ഡ്രൈവർ വിസയിലെത്തി ദുരിതത്തിലായ മലപ്പുറം സ്വദേശി ഹക്കീമിന് അസീർ ക്രിക്കറ്റ് കൂട്ടായ്മ തുണയായി. നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റിന് പ്രയാസം നേരിടുന്ന ഘട്ടത്തിൽ സഹായിക്കണമെന്ന് അഭ്യർഥിച്ച് ഹക്കീം അസീർ ക്രിക്കറ്റ് കൂട്ടായ്മയെ സമീപിക്കുകയായിരുന്നു.
അസീർ ക്രിക്കറ്റ് കൂട്ടായ്മ പ്രതിനിധി ശഫീഖിന്റെ നേതൃത്വത്തിൽ ഉടനടി പൊതു ഗ്രൂപ്പിൽ വിവരം അറിയിക്കുകയും. സുമനസ്സുകളുടെ സഹായം കൊണ്ട് ആവശ്യമായ തുക ശേഖരിക്കുകയായിരുന്നു. വിമാനയാത്രക്കാവശ്യമായ ടിക്കറ്റ് എടുക്കുകയും ബാക്കി തുക ഹക്കീമിന്റെ പ്രതിനിധി ജസീമിന് കൈമാറുകയും ചെയ്തു. അസീർ ക്രിക്കറ്റ് കൂട്ടായ്മ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.