വാന്‍ ഡ്രൈവറുടെ അശ്രദ്ധ; കാല്‍നട യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

അബൂദബി: കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സീബ്രാലൈനിന്​ സമീപം നിര്‍ത്തിയിട്ട ടാക്‌സി കാറിനു പിന്നില്‍ വാന്‍ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവിട്ട് അബൂദബി പൊലീസ്.

വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് പൊലീസ് വ്യക്തമാക്കി. കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കുന്നതിനായി ഹസാഡ് ലൈറ്റ് തെളിച്ച് നിര്‍ത്തിയിട്ടിരുന്ന കാര്‍ തൊട്ടുപിന്നിലെത്തുമ്പോള്‍ മാത്രമാണ് മിനിവാന്‍ ഡ്രൈവര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ ഡ്രൈവര്‍ മിനി വാന്‍ വെട്ടിച്ചുമാറ്റി അപകടം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും കാറിനു പിന്നില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതോടെ കാല്‍നടയാത്രികര്‍ തിരികെയോടി.

തലനാരിഴയ്ക്കാണ് ഇവരുടെ മേല്‍ ഇരുവാഹനങ്ങളും ഇടിക്കാതിരുന്നത്. മൂന്നുപേരാണ് അപകടസമയം റോഡ് മുറിച്ചുകടന്നുകൊണ്ടിരുന്നത്. കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കുന്നത് എപ്പോഴും ശ്രദ്ധിക്കണമെന്ന് ഡ്രൈവര്‍മാരോട് ട്രാഫിക്, സെക്യൂരിറ്റി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

കാല്‍നടയാത്രികരുടെയും ഡ്രൈവര്‍മാരുടെയും കൂട്ടുത്തരവാദിത്വമാണ് കാല്‍നടയാത്രികരുടെ സുരക്ഷയെന്നും അതോറിറ്റി വ്യക്തമാക്കി. കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന കൊടുക്കാത്ത വാഹനഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റും ചുമത്തും.

Tags:    
News Summary - careless driving of the van driver-pedestrian escaped for luck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.