നോ​ർ​ക്ക​ക്ക്​ റി​യാ​ദി​ൽ ക​ൺ​സ​ൽട്ട​ന്‍റ്​ ഇ​ല്ല -പ്ര​തി​ഷേ​ധി​ച്ച്​ ഐ.​സി.​എ​ഫ്​

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൽട്ട​ന്‍റു​മാ​രെ നി​യ​മി​ച്ച​തി​ൽ റി​യാ​ദി​ൽ​നി​ന്ന് പ്ര​തി​നി​ധി ഇ​ല്ലാ​ത്ത​തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വ് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം വേ​ണ്ട​ത് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഭാ​ഗ​ത്തു നി​ന്നാ​ണ്. റി​യാ​ദി​ലു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലാ​ണ് നോ​ർ​ക്ക​യു​ടെ ക​ൺ​സ​ൽട്ട​സി​യു​ടെ ഇ​ട​പെ​ട​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യി വ​രു​ക.

സൗ​ദി​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യും ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം മേ​ഖ​ല ആ​സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന റി​യാ​ദി​ൽ നോ​ർ​ക്ക​യു​ടെ പ്ര​തി​നി​ധി​യി​ല്ലാ​തെ പോ​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഐ.​സി.​എ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Norka has no consultant in Riyadh - protested by ICF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.