ബാബരി കേസ്​: വിധി നിർഭാഗ്യകരം: ഒ.ഐ.സി.സി റിയാദ്

റിയാദ്​: ബാബരി മസ്ജിദ് വിധി- നിർഭാഗ്യകരമാണെന്ന്​ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസ്​താവിച്ചു. 1992 ഡിസംബർ ആറിന് ഒരു പറ്റം സാമൂഹിക ദ്രോഹികൾ ചരിത്ര പ്രധാനമായ ബാബരി പള്ളിയുടെ താഴിക കുടങ്ങൾ തച്ചു തകർക്കുന്നതിന് ലോകം മുഴുവൻ സാക്ഷിയായതാണ്. അത്തരമൊരു സംഭവത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള നേതാക്കന്മാരാണ് അദ്വാനിയും കൂട്ടരും. അത് പകൽ പോലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മസ്ജിദ് പൊളിച്ച സംഭവത്തിൽ തെളിവില്ലെന്ന കോടതി വിധി ഇന്ത്യൻ ജുഡീഷ്യറിയെ പരിഹസിക്കുന്നതിന്​ തുല്യമാണ് എന്ന കാര്യത്തിൽ സംശയമി​െല്ലന്നും പ്രസ്​താവനയിൽ പറഞ്ഞു.

രാജ്യം മാത്രമല്ല, കോടതികൾ പോലും രാജ്യത്തെ ഭരിക്കുന്ന പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിധയപ്പെടുന്നുവെന്നുള്ളത് അങ്ങേയറ്റം ഭീകരമാണ്. ജനാധിപത്യത്തിലും അത് രാജ്യത്തെ മതേതരത്വം നിലനിർത്തണമെന്ന്​ ആഗ്രഹിക്കുന്ന ആളുകളെ നിരാശയിലേക്ക് തള്ളിവിടുന്നതാണ് ഇന്നത്തെ വിധി. കഴിഞ്ഞ നവംബറിൽ ബാബരി മസ്ജിദ് നിന്ന സ്ഥലം ക്ഷേത്രത്തിന്​ വിട്ടുനൽകിയ വിധി പ്രഖ്യാപനത്തിൽ അവിടെ വലിയ തോതിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ട് എന്ന് സുപ്രീം കോടതി പോലും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ ഈ വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകണം എന്ന് ആവശ്യപ്പെടുന്നു. രാജ്യത്തെ ജുഡീഷ്യറി ആർ.എസ്.എസി​െൻറ തിട്ടൂരങ്ങൾക്ക് വിധയമായി പ്രവർത്തിക്കുന്നതിൽ സെൻട്രൽ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.