ജുബൈൽ: രാജ്യത്തെ ആരാധനാലയ നിയമവും ഭരണഘടനാദത്തമായ മൗലികാവകാശവും കാറ്റിൽ പറത്തി രാജ്യത്തെ നിയമവ്യവസ്ഥയും എക്സിക്യൂട്ടിവും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘ്പരിവാർ വംശീയ അജണ്ടക്ക് കുടപിടിച്ചതിന്റെ രക്തസാക്ഷിയാണ് ബാബരി മസ്ജിദെന്ന് പ്രവാസി വെൽഫയർ ജുബൈൽ കമ്മിറ്റി യോഗം വിലയിരുത്തി. ഇന്ത്യയുടെ മതേതരത്വം ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നിന്ന ദിനം കൂടിയായിരുന്നു അത്.
ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും പ്രധാന ഭാഗം ചരിത്രം ഓര്ത്തുകൊണ്ടേയിരിക്കലാണ്, ജനങ്ങളെ ഓർമിപ്പിക്കലും.
മതേതരത്വത്തിന്റെ മരണ മണിക്ക് 32 വര്‍ഷം പൂർത്തിയാകുമ്പോൾ സമാനമായ വഴിയെ വീണ്ടും സംഭൽ പോലെയുള്ള ആരാധാനാലയങ്ങൾക്ക് നേരെ സംഘ്പരിവാർ കൈയേറ്റങ്ങൾ തുടരുമ്പോൾ ചരിത്രത്തിന്റെ ഇന്നലെകളെ മറക്കാതെ നിസ്സംഗത വെടിഞ്ഞ് ഇരകളാക്കപ്പെടുന്ന ജനതക്കൊപ്പം നിൽക്കാൻ രാജ്യത്തെ മുഴുവൻ മതനിരപേക്ഷ ജനതയും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.