ദമ്മാം: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ ഫ്രൈഡേ ക്ലബ് ദമ്മാം കമ്മിറ്റി സംഘടിപ്പിച്ച സീസൺ ത്രീ ബാഡ്മിന്റൺ ടൂർണമെന്റിൽ അലി, റാഷിദ് ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ അക്ബർ, സാബിഖ് ജോടിയെയാണ് പരാജയപ്പെടുത്തിയത്.
കാണികളുടെ വമ്പിച്ച സാന്നിധ്യവും നിറഞ്ഞ ഗാലറിയിൽനിന്നുള്ള ആവേശപ്പോർവിളിയും മത്സരങ്ങൾക്ക് പൊലിമ നൽകി. ദമ്മാം ഓബറോൺ ക്ലബിൽ നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഏറ്റുമുട്ടിയത്. 2023-24 വർഷത്തെ തെക്കേപ്പുറം സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായാണ് നാഷനൽ ഓയിൽ സൊല്യൂഷൻസിന്റെ സഹകരണത്തോടെ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫുട്ബാൾ, വോളിബാൾ മത്സരങ്ങളും വരുംമാസങ്ങളിൽ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൈവർത്ത് പ്രതിനിധി അഷ്റഫ്, റണ്ണേഴ്സിനുള്ള സമ്മാനങ്ങൾ ഏഷ്യ അറൂബ പ്രതിനിധി ബിച്ചു, രണെ കൺസൽട്ടന്റ് പ്രതിനിധി ഫഹ്മാൻ ലുക്മാൻ എന്നിവർ വിതരണം ചെയ്തു. എഫ്.സി.ഡി ചെയർമാൻ മുഹമ്മദ് അലി ഗിഫ്റ്റ് വൗച്ചറുകളും ടോട്ടൽ എനർജി പ്രതിനിധി ഹിഷാം സ്പെഷൽ ഗിഫ്റ്റും നൽകി.
ചെയർമാൻ മുഹമ്മദ് അലി, പ്രസിഡൻറ് ഇൻതികാഫ്, സെക്രട്ടറി സാബിത്, ബി.വി. ഇർഫാൻ, മിസ്ഫർ, തിയാബ്, ഇ.വി. ജംഷീദ്, താഹിർ, ഡാനിഷ്, റഊഫ്, അറഫാത്, അൽതാഫ്, ഫഹദ് അറക്കൽ, ഫർസിൻ, പി.പി. അലി, മുനിയാസ്, ബി.വി. അനീസ്, ഫൈസൽ, ആഷൽ, സൊഹറാബ്, നാച്ചു, ഷിറോസ് മാമു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.