റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി 'ഫെസ്റ്റി വിസ്റ്റ് -2021' സാംസ്കാരിക മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഇ. അഹമ്മദ് മെമ്മോറിയൽ ഇൻറർനാഷനൽ ബാഡ്മിൻറൺ ടൂർണമെൻറിന് റിയാദിൽ തുടക്കം. എക്സിറ്റ് 18ലെ ഗ്രീൻ ക്ലബ് കോർട്ടിൽ ത്രിദിന ടൂർണമെൻറ് എയർ ഇന്ത്യ മാനേജർ വിക്രം ഊജ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. വെള്ളയും പച്ചയും നിറത്തിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തിയാണ് ടൂർണമെൻറിന് തുടക്കംകുറിച്ചത്.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, സിന്മാർ ഗ്രൂപ് ചെയർമാൻ അനിൽകുമാർ, ഐ.ബി.സി ക്ലബ് പ്രസിഡൻറ് രാജീവ്, ഇബ്രാഹിം സുബ്ഹാൻ, ഉസ്മാനലി പാലത്തിങ്ങൽ, സലീം അൽ മദീന, മുഹമ്മദ് കയ്യാർ, ടൂർണമെൻറ് ഡയറക്ടർ മഖ്ബൂൽ മണലൊടി, ടി.വി.എസ്. സലാം, സത്താർ കായംകുളം, ഉമർ മുക്കം, സലീം കളക്കര, വിജയൻ നെയ്യാറ്റിൻകര, യു.പി. മുസ്തഫ, ജലീൽ തിരൂർ എന്നിവർ സംസാരിച്ചു.
ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിദ് മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. കൺവീനർ പി.സി. അബ്ദുൽ മജീദ് സ്വാഗതവും സുഹൈൽ കൊടുവള്ളി നന്ദിയും പറഞ്ഞു. അബ്ദുൽ ഹഖീം അവതാരകനായി. ഫെബിൻ പ്രാർഥന നടത്തി. റിയാദിൽ ആദ്യമായാണ് പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ വിപുല രീതിയിൽ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച കളിക്കാർ ടൂർണമെൻറിൽ മാറ്റുരക്കുന്നുണ്ട്.
ഗ്രീൻ ക്ലബിെൻറ വിശാലമായ അങ്കണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ആദ്യദിവസം തന്നെ എത്തിച്ചേർന്നത്. വിജയികൾക്ക് 20,500 റിയാൽ പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. റിയാദിലെ പ്രമുഖ ബാഡ്മിൻറൺ ക്ലബുകളായ സിൻമാർ, ഐ.ബി.സി ക്ലബുകളുടെ സഹകരണത്തോടെയാണ് ടൂർണമെൻറ് ഒരുക്കിയത്. ഗ്രീൻ ക്ലബിലെ 10 കോർട്ടുകളിലായാണ് ടൂർണമെൻറ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.