ഓൺലൈൻ തട്ടിപ്പ് കേസിൽ ജയിലിലായ മലയാളിക്ക് ജാമ്യം

റി​യാ​ദ്: ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​നി​ര​യാ​യി സൗ​ദി പൗ​ര​ന് 19,000 റി​യാ​ല്‍ ന​ഷ്ട​പ്പെ​ട്ട കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​യെ കോ​ട​തി ജാ​മ്യ​ത്തി​ല്‍ വി​ട്ടു. അ​ബ​ഹ​യി​ലെ റി​ജാ​ല്‍ അ​ല്‍മ​യി​ല്‍ താ​മ​സി​ക്കു​ന്ന സൗ​ദി പൗ​ര​ന്‍ ന​ല്‍കി​യ പ​രാ​തി പ്ര​കാ​രം ജ​യി​ലി​ലാ​യ പാ​ല​ക്കാ​ട് പ​റ​ളി സ്വ​ദേ​ശി അ​ബ്ദു​റ​ശീ​ദി​നാ​ണ് റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി ജാ​മ്യം ന​ല്‍കി​യ​ത്.

ഒ​രു വ​ര്‍ഷം മു​മ്പ് സൗ​ദി പൗ​ര​ന് നാ​ഷ​ന​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്റ​റി​ല്‍ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് അ​ജ്ഞാ​ത​ര്‍ വി​ളി​ക്കു​ക​യും ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​ന് ഒ.​ടി.​പി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 19,000 റി​യാ​ല്‍ മൂ​ന്നു ഘ​ട്ട​മാ​യി ന​ഷ്ട​പ്പെ​ട്ടു. പ​ണം പോ​യ​ത​റി​ഞ്ഞ​തോ​ടെ ഇ​ദ്ദേ​ഹം രി​ജാ​ല്‍ അ​ല്‍മാ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ബാ​ങ്ക് വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ പ​ണം അ​റ​ബ് നാ​ഷ​ന​ല്‍ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി. വി​ളി​ച്ച ഫോ​ണ്‍ ന​മ്പ​ര്‍ ട്രാ​ക്ക് ചെ​യ്ത​പ്പോ​ള്‍ റി​യാ​ദി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ബ്ദു​റ​ശീ​ദി​ന്റെ ഇ​ഖാ​മ​യി​ല്‍ എ​ടു​ത്ത മൊ​ബൈ​ല്‍ ന​മ്പ​റാ​യി​രു​ന്നു. തു​ട​ര്‍ന്ന് കേ​സ് റി​യാ​ദ് അ​ല്‍ഖ​ലീ​ജ് പൊ​ലീ​സി​ലേ​ക്ക് മാ​റ്റി. അ​ബ്ദു​റ​ശീ​ദി​നെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു. അ​ബ്ദു​റ​ശീ​ദി​നും അ​റ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ണ്ടാ​യി​രു​ന്നു. വീ​ണ്ടും പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന് വി​ളി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം അ​തി​ന് മ​റു​പ​ടി ന​ല്‍കി​യി​ല്ല. തു​ട​ര്‍ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ത്യ​ക്കാ​ര​നാ​ണ് ത​ന്നെ വി​ളി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം ട്രാ​ന്‍സ്ഫ​ര്‍ ആ​യ​തെ​ന്നും അ​തി​നാ​ല്‍ പ​ണം തി​രി​ച്ചു​കി​ട്ട​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ ശി​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് സൗ​ദി പൗ​ര​ന്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. താ​ന്‍ ആ​രു​ടെ​യും പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ ആ​രു​ടെ​യും പ​ണം എ​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ന്റെ ശ​മ്പ​ള​മ​ല്ലാ​ത്ത മ​റ്റൊ​രു പ​ണം അ​ക്കൗ​ണ്ടി​ലി​ല്ലെ​ന്നും അ​ബ്ദു​റ​ശീ​ദ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. അ​ബ്ദു​റ​ശീ​ദാ​ണ് ത​ന്നെ വി​ളി​ച്ച​തെ​ന്നും പ​ണം റ​ശീ​ദി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​തെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ന്‍ എ​തി​ര്‍ ക​ക്ഷി​ക്കാ​യി​ല്ല. തു​ട​ര്‍ന്ന് റ​ശീ​ദി​നെ ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി വ​ള​ന്റി​യ​റും റി​യാ​ദ് കെ.​എം.​സി.​സി വെ​ല്‍ഫ​യ​ര്‍ വി​ങ് ചെ​യ​ര്‍മാ​നു​മാ​യ സി​ദ്ദീ​ഖ് തു​വ്വൂ​രും പാ​ല​ക്കാ​ട് കെ.​എം.​സി.​സി നേ​താ​ക്ക​ളും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ റ​ശീ​ദി​ന് സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Bail for Malayali in online fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.