ജിദ്ദ: സംഗീതവും വെളിച്ചവും സമന്വയിപ്പിച്ച മാന്ത്രിക പ്രകടനത്തിലൂടെ കാണികളുടെ മനംകവർന്ന് 'ബലദ് ബീസ്റ്റ്' സമാപിച്ചു. ചരിത്രമേഖലയായ ജിദ്ദ അൽബലദിലാണ് രണ്ടുദിവസം നീണ്ട സംഗീത സാംസ്കാരിക പരിപാടികൾ അരങ്ങേറിയത്
മ്യൂസിക് എന്റർടൈൻമെന്റ് കമ്പനിയായ 'മിഡിൽ ബീസ്റ്റ്' ആണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യമായാണ് ഇങ്ങനെയൊരു സംഗീത അരങ്ങേറ്റത്തിന് ചരിത്രനഗരം സാക്ഷിയാകുന്നത്. ബലദിലെ പഴയ ചത്വരങ്ങളെല്ലാം വർണാഭമായ പ്രകാശവിതാനങ്ങളാൽ അലങ്കരിച്ചിരുന്നു.
പ്രമുഖരായ പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ രണ്ടു ദിവസം നീണ്ട അതിശയിപ്പിക്കുന്ന തത്സമയ പ്രകടനങ്ങൾ ആസ്വദിക്കാൻ 12,000ത്തിലധികം സ്വദേശികളും വിദേശികളുമായ സംഗീതപ്രേമികളാണ് ചരിത്ര നഗരിയിലെത്തിയത്. 70ലധികം പ്രാദേശിക, മേഖല, അന്തർദേശീയ കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.