ജിദ്ദ: ഹജ്ജിന് അനുമതി പത്രമില്ലാത്തവർക്ക് പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ പ്രവേശന വിലക്ക്. ദുൽഹജ്ജ് 12 വരെ നിരോധനം തുടരും. അനുമതി പത്രമില്ലാത്ത സ്വദേശികളും വിദേശികളുമായ ആരെയും പുണ്യ സ്ഥലങ്ങളിലേക്ക് കടത്തിവിടുകയില്ലെന്ന് സുരക്ഷ വിഭാഗം കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന റോഡുകളിൽ ചെക്ക് പോയിൻറുകളേർപ്പെടുത്തിയാണ് തീരുമാനം നടപ്പാക്കുന്നത്. നടപ്പാതകളും നിരീക്ഷിക്കും. കോവിഡ് പശ്ചാത്തലത്തിൽ കർശന പരിശോധനകൾക്ക് ശേഷമായിരിക്കും ഇത്തവണ ആളുകളെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തിവിടുക. ഇതിനായി സുരക്ഷ വകുപ്പ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകുമെന്നും ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.